HOME
DETAILS

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

  
Web Desk
November 18 2024 | 05:11 AM

CMs Remarks on Panakkad Sadiq Ali Spark Controversy

പാലക്കാട്: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കെ. സുരേന്ദ്രനു വേണ്ടി പി.ആര്‍ ഏജന്‍സി എഴുതിയത് മുഖ്യമന്ത്രിക്ക് മാറിക്കൊടുത്തതാകാമെന്നും രാഹുല്‍ പരിഹസിച്ചു. 

സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സംഘിയാണെന്നാണ് കെ.എം ഷാജി പറഞ്ഞത്. പിണറായി വിജയന്‍ സംഘി ഓഫിസില്‍ നിന്ന് ചൊറി കുത്തിക്കുരുക്കുന്നയാളാണ്. ചൊറി വന്നവനെ മാന്താന്‍ പാണക്കാട്ടേക്ക് വരുന്ന പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. ഞങ്ങളൊന്നും വെറുതെ ഇരിക്കാണെന്ന വിചാരം ഒരുത്തനും വേണ്ട. സാദിഖ് അലി തങ്ങള്‍ കൃത്യമായ നിലപാടുകള്‍ എടുത്താണ് മുന്നോട്ടുപോകുന്നത്. മെക്കിട്ട് കേറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കുമെന്നും കെ.എം ഷാജി തുറന്നടിച്ചു. 

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എചൂണ്ടിക്കാട്ടി. പാണക്കാട് തങ്ങന്മാര്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് അമര്‍ഷത്തിനിടയാക്കിയത്. പാലക്കാട്ടെ ലീഗ് അണികളുടെ അമര്‍ഷം പാണക്കാട്ട് പോയി വര്‍ത്തമാനം പറഞ്ഞാല്‍ തീരുമോ എന്നായിരുന്നു പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  2 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  2 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

oman
  •  2 days ago
No Image

വിതുര താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിയുമായി യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  2 days ago