HOME
DETAILS

അരങ്ങു കാണാതെ തിക്കോടിയന്റെ സ്മാരകം

  
backup
January 29 2019 | 04:01 AM

%e0%b4%85%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8

കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക സായാഹ്നങ്ങളെ ജീവസുറ്റതാക്കിയ തിക്കോടിയനെന്ന എഴുത്തുകാരന്‍ ഓര്‍മയായിട്ട് 18 വര്‍ഷം കടന്നുപോയിട്ടും അദ്ദേഹത്തിന്റെ പേരില്‍ പ്രഖ്യാപിച്ച സ്മാരകം എങ്ങുമെത്തിയില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.  അന്ന് അഞ്ചു സെന്റ് സ്ഥലം അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനായി മാറ്റിവച്ച ആനക്കുളത്തെ സ്ഥലം സംഘാടകര്‍ക്ക് ബോധിച്ചില്ല. തുടര്‍ന്ന് മറ്റൊരിടത്ത് അഞ്ചു സെന്റ് സ്ഥലം അനുവദിക്കാമെന്നായി. അവിടെയും ആ സ്മാരകം ഉയര്‍ന്നില്ല. കോഴിക്കോട്ടെ പുഷ്പശ്രീ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള ശ്രമങ്ങളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ സംഘടനയുടെ മുഖ്യ കാര്യദര്‍ശിയുടെ അനാരോഗ്യത്തോടെ സ്മാരകത്തിനായി ഓടിപ്പായാന്‍ ആളില്ലാതെയായി. അദ്ദേഹം മരിച്ചതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും അസ്തമിച്ചതു പോലെയായി. തിക്കോടിയന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരങ്ങളും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം അദ്ദേഹത്തിന്റെ ചരമദിനം പോലും ഓര്‍മിക്കാനും തിക്കോടിയന്റെ നഗരത്തില്‍നിന്ന് ആരും മുന്നോട്ടുവന്നില്ല. തിക്കോടിയന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ട്രസ്റ്റിനും സമയമുണ്ടായില്ല.  തിക്കോടിയന്‍ എന്ന പി. കുഞ്ഞനന്തന്‍ നായര്‍ 2001 ജനുവരി 28നാണ് അന്തരിച്ചത്. കോഴിക്കോട്ടെ ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. ആകാശവാണിക്കു വേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചു. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാകുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു.  മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളായിരുന്നു തിക്കോടിയന്റെ രചനകള്‍. മനുഷ്യജീവിതത്തിലെ സ്‌നേഹവും പകയും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളില്‍ തട്ടുന്ന തരത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അരങ്ങു കാണാത്ത നടന്‍ എന്ന ആത്മകഥ പോലെ തന്നെയാവുകയാണ് അദ്ദേഹത്തിന്റെ സ്മാരകവും.
ആ സ്മാരകം ഇനി എന്ന് അരങ്ങ് കാണുമെന്നു തന്നെയാണ് അനുവാചകരും ചോദിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  23 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  23 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  23 days ago