വിലക്കയറ്റത്തിന്റെ പേരില്‍ പകല്‍ക്കൊള്ള, പാവങ്ങളുടെ കഞ്ഞികുടിയും മുട്ടി ഹോട്ടലുകളില്‍ തീവില
കണ്ണൂര്‍: അരിയുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റത്തിന്റെ മറവില്‍ ഹോട്ടലുകളിലെ ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കു കുത്തനെ വിലകൂട്ടി. കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളില്‍ തോന്നുംപോലെയാണ് ഊണ്‍വില. ഇപ്പോള്‍ മിനിമം നാല്‍പതുരൂപയായി. അഞ്ചുരൂപയുടെ വര്‍ധനവാണുണ്ടായത്. വിഭവങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും. എന്നാല്‍ പുതിയ വിലവര്‍ധനവിനു ശേഷം വിഭവങ്ങള്‍ കുറയുകയാണ് ചെയ്തത്. താരതമ്യേന വിലകുറഞ്ഞ കുറുവ അരിയാണ് മിക്കയിടങ്ങളിലും വിളമ്പുന്നത്. പപ്പടം, മോര്, ചമ്മന്തി എന്നിവ പല ഹോട്ടലുകളിലും ഒഴിവാക്കി. മത്സ്യം പൊരിച്ചതിനൊക്കെ തീവിലയാണ് ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വിലകുത്തനെ കൂട്ടിയതാണ് വിലക്കയറ്റത്തിനുകാരണമായി പറയുന്നത്. അരിയുടെയും പച്ചക്കറിയുടെയും വിലവര്‍ധനവും തിരിച്ചടിയായി. കണ്ണൂര്‍ നഗരത്തിലെ ജില്ലയിലെ മറ്റുപ്രദേശങ്ങളിലും ഊണ്‍വില ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ കടകളിലും മറ്റു സ്ഥാപനങ്ങളിലും തുച്ഛമായ വരുമാനത്തിനുജോലി ചെയ്യുന്നവര്‍ ഇതുകാരണം ഭക്ഷണങ്ങള്‍ വീട്ടില്‍ നിന്നു കൊണ്ടുവരേണ്ട ഗതികേടിലാണ്. ഹോട്ടല്‍ ഭക്ഷണം ഇടത്തരക്കാര്‍ക്കു മാത്രം കഴിക്കാനുള്ളതായി മാറിക്കഴിഞ്ഞു. ചായ, എണ്ണക്കടികള്‍ എന്നിവയ്ക്കും വിലകൂടിയിട്ടുണ്ട്. സാധാരണക്കാരന്റെആശ്വാസമായി കഞ്ഞിക്കും അഞ്ചുരൂപ കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."