HOME
DETAILS

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടപണയ തട്ടിപ്പ് മാതൃകയില്‍ പിലിക്കോട് സഹകരണ ബാങ്കിലും തട്ടിപ്പ്

  
backup
June 17 2016 | 06:06 AM

21543-2

ചെറുവത്തൂര്‍ (കാസര്‍കോട്): മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന മുക്കുപണ്ടപണയ തട്ടിപ്പ് മാതൃകയില്‍ പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിലും മുക്കുപണ്ട പണയ തട്ടിപ്പ്. മുക്കുപണ്ടം പണയം വെച്ച് 70 ലക്ഷം രൂപ തട്ടിയിട്ടുണ്ടാവുമെന്നാണ് ബാങ്കില്‍ നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ മനസിലാവുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ബേങ്കില്‍ ഇന്നും പരിശോധന നടത്തുകയാണ്.

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയെടുത്ത സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. 18 ഓളം പേരുടെ പേരില്‍ ബാങ്കില്‍ മുക്കുപണ്ടമായ തിരൂര്‍ പൊന്ന് പണയംവച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

ബുധനാഴ്ച്ചയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ പരിശോധന തുടങ്ങിയത്. ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ തട്ടിപ്പ് കണ്ടെത്തിയതയാണ് സൂചന. അതിനിടെ ബാങ്ക് മാനേജര്‍ ഇന്നും ബാങ്കിലെത്തിയിട്ടില്ല. ബാങ്ക് മാനേജരെ കാണാനില്ലെന്ന് കാണിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ ചന്തേര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുക്കുപണ്ടം പണയം വെച്ച് കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്തൊടി ബാങ്കില്‍ മാനേജരുടെയും അപ്രൈസറുടെയും സഹായത്തോടെ മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ സംഭവത്തിനു പിന്നാലെയാണ് പിലിക്കോട് ബാങ്കിലെ തട്ടിപ്പും പുറത്തുവന്നിരിക്കുന്നത്. മുട്ടത്തൊടി ബാങ്കിലെ തട്ടിപ്പു സംഭവത്തില്‍ ബാങ്കിലെ മാനേജരും അപ്രൈസറുമടക്കം ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരുടെ പരിശോധന ജില്ലയിലെ ബാങ്കുകളില്‍ നടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  33 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  36 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago