അഴിമതി:സഊദിയില്‍ വീണ്ടും അറസ്റ്റ്, ഇത്തവണ പിടിയിലായത് 126 മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സഊദിയില്‍ വീണ്ടും കൂട്ട അറസ്റ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുനിസിപ്പാലിറ്റികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി പേരെ അറസ്റ്റു ചെയ്തത്. സഊദി മുനിസിപ്പാന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് കൂട്ട അറസ്റ്റ് വെളിപ്പെടുത്തിയത്. രാജ്യത്തെ 15 മുനിസിപ്പാലിറ്റികളില്‍ നിന്നും 126 ഉദ്യോഗസ്ഥരാണ്അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്.
റിയാദ്, ജിദ്ദ, മക്ക, അല്‍ അഹ്‌സ, അല്‍ ബാഹ, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പട്ടണങ്ങള്‍,, കിഴക്കന്‍ പ്രവിശ്യ , ത്വാഇഫ്, തബൂക്ക്, ജിസാന്‍, ഹായില്‍, ഹഫര്‍ ബാത്വിന്‍, നജ്‌റാന്‍, ഖസീം തുടങ്ങിയ മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരാണു അറസ്റ്റിലായത്. അധികാരമുപയോഗിച്ച് അഴമതിയും കുറ്റ കൃത്യങ്ങളുമെല്ലാം നടത്തിയതായി ഇവരുടെ മേല്‍ തെളിഞ്ഞിട്ടുണ്ടെന്നും അറസ്റ്റിലായവരെ ഉടന്‍ തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ട അഴിമതി അറസ്റ്റു നടന്നത്. അന്നത്തെ അറസ്റ്റില്‍ രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ അടക്കം മുന്നൂറിലധികം ആളുകളാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ബഹു ഭൂരിഭാഗവും പേരും പിന്നീട് ഗവണ്‍മെന്റ് കണ്ടെത്തിയ പണം ഖജനാവിലേക്ക് തിരിച്ചടച്ചു പുറത്തിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."