ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്‌ററ് സമ്പ്രദായം വരുന്നു
#അഹമ്മദ് പാതിരിപ്പററ
ദോഹ. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം അസാദ്ധ്യമായതോടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരാഹാരം കാണാനാവാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് പരിഹരം കാണാന്‍ ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഇതിന്നു അനുമതി നല്‍കി. എം ഇ എസ്, ഐഡിയല്‍, ശാന്തിനികേതന്‍ സ്‌കൂളുകള്‍ക്കാണ് അനുമതി ലഭിച്ചത്. അടുത്ത ഏപ്രില്‍ മുതല്‍ എം ഇ എസിലും ശാന്തിനികേതനിലും ഷിഫ്‌ററ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കാന്‍ സന്നദ്ധമാണെന്നു എം ഇ എസ് സ്‌കൂള്‍ പ്രിന്‍സി്പ്പാള്‍ ഖാദര്‍ഖാന്‍ അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി റജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടു ഷിഫ്‌ററിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും നടപ്പിലാക്കാനുള്ള സാദ്ധ്യത പരിശോധിച്ചു വരികയാണെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്ദ് ഷൊക്കത്തലി പറഞ്ഞു.
നിലവില്‍ സ്‌കൂളുകളില്‍ സീററുകള്‍ ലഭ്യമാകാതെ ധാരാളം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു ഒരു പരിധിയോളം പരിഹാരം കാണാന്‍ ഇവനിംഗ ബാച്ചോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുത്ത നിബന്ധനയോടെയാണ് മന്ത്രാലയം അനുമതി നല്‍കിയത്. ഇവനിംഗ് ബാച്ചിലെ കുട്ടികളില്‍ നിന്നും ഈടാക്കുന്ന ഫിസ് മോണിംഗ് ഷിഫ്‌ററിലെ കുട്ടികളുടെതിനു തുല്യമായതോ അതില്‍ കുറവോ ആയിരിക്കണം. ഇവനിംഗ് ഷിഫ്‌ററിലം കുറഞ്ഞത് 180 സ്‌കൂള്‍ ദിനങ്ങളുണ്ടായിരിക്കണം. ഓഫിസ് ജോലിക്കാര്‍ രണ്ടു ഷിഫ്‌ററിനും ഒന്നു തന്നെ അനുവദിക്കും. എന്നാല്‍ ഇവനിംഗ് ഷിഫ്‌ററിലേക്കായി 50 ശതമാനം പുതിയ അദ്ധ്യാപകരെ നിയമിക്കണം. ഇവനിംഗ ക്ലാസ്സുകളിലെ സിലബസും ടൈംടേബിളും മന്ത്രലയത്തില്‍ സമര്‍പ്പിച്ചു ്അംഗീകാരം വാങ്ങിയിരിക്കണം. 80 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും റജിസ്‌ററര്‍ ചെയ്താലേ ഷിഫ്‌ററ് തുടങ്ങാന്‍ കഴിയൂ.
പ്രൈമറി, പ്രിപ്പറേറററി, സെക്കന്ററി തലങ്ങളില്‍ മാത്രമാണ് രണ്ടു ഷിഫ്‌ററ് തുടങ്ങാന്‍ അനുവദിക്കുകയുള്ളൂ. ഗവണ്മെന്റ് തീരുമാനം ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."