സഊദിയിലേക്ക് ആരോഗ്യ സർട്ടിഫിക്കേറ്റ്: ഇന്ത്യക്കാർക്ക് വേണമെന്നതിൽ അവ്യക്തത
റിയാദ്: കോവിഡ്19 കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിലേക്ക് പുതിയ വിസയിലും നിയമാനുസൃത വിസയിലും പോകുന്നവർക്ക് കൊറോണ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി വന്ന റിപ്പോർട്ടിൽ അവ്യക്തത. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചില സഊദി മാധ്യങ്ങൾ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി റിപ്പോർട്ട് ചെയ്തതോടെയാണ് സഊദിയിലേക്ക് ഇന്ത്യക്കാർക്കും ഇത്തരത്തിൽ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ, ഇന്ത്യക്കാർക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് കേരളത്തിലെ ട്രാവൽസ് ഏജൻസികൾ വ്യക്തമാകുന്നത്.
സഊദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലർ പ്രകാരം ഇന്ത്യക്കാർക്ക് നിലവിൽ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നാണ് ട്രാവൽസുകൾ വ്യക്തമാക്കിയത്. മാത്രമല്ല. ശനിയാഴ്ച സഊദി സിവിൽ ഏവിയേഷനിൽ നിന്നുള്ള സർക്കുലർ പ്രകാരം ഈജിപ്തിലെ ഏത് വിമാനത്താവളങ്ങളിൽ നിന്നും സഊദിയിൽ വരുന്നവർ ബോഡിംഗിന് 24 മണിക്കൂർ മുമ്പ് ഇഷ്യു ചെയ്ത കൊറോണയില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയിട്ടുണ്ടെന്ന് വിമാനകമ്പനിക്കാർ ഉറപ്പിക്കണം എന്ന നിർദ്ദേശമാണ്. ഇതിൽ ഇന്ത്യക്കാരെയോ മറ്റോ പരാമർശിക്കുന്നില്ല. യു എ ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സഊദിയിലെ ജിദ്ദ, റിയാദ്, ദമാം അന്താരാഷ്ട്ര വിമാനത്താളവങ്ങൾ വഴി മാത്രമേ പ്രവേശിക്കാവു എന്നതും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വരും സമയങ്ങളിൽ വ്യക്തമായ റിപോർട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."