കൊവിഡ് 19: പനിയും ചുമയുമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കരുത്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇത്രയും ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ട് തന്നരോഗബാധ കണക്കിലെടുത്ത് രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുതെന്നു ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാനായി വന്നിട്ടുള്ളവര്‍ വീട്ടില്‍ തന്നെ പൊങ്കാല ഇടുന്ന രീതിയിലേക്ക് മാറണം. അത്തരത്തിലെത്തിയവര്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളിലോക്ക് വരാതിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൊങ്കാല ഇടുന്നവരുടെ വീഡിയോ ചിത്രീകരിക്കാനും തീരുമാനമുണ്ട്.
23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 18 ആംബുലന്‍സ് ബൈക്ക് അംബുലന്‍സുകള്‍, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാര്‍ഡുകളില്‍ പ്രത്യേക സംഘങ്ങള്‍ വീടുകള്‍ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സുമെന്റുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തില്‍ ഭക്തര്‍ പിടിക്കുന്ന സ്ഥലങ്ങള്‍ അരമണിക്കൂര്‍ ഇടപെട്ട് അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."