കായംകുളം കാര്‍ഷികമേള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ മാര്‍ച്ച് നടത്തി
കായംകുളം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാര്‍ഷികമേളയ്ക്ക് അനുമതി നല്‍കുകയും അവിടെ വിനോദത്തിനായി സ്ഥാപിച്ച ജയന്റ് വീലില്‍ നിന്നും വീണ് യുവാവിനു ഗുരുതരമായി പരുക്കേല്‍ക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തനഗരസഭ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ മാര്‍ച്ച് നടത്തി.
നഗരസഭ കവാടത്തിനു മുന്പില് വച്ച് മാര്‍ച്ച് പൊലിസ് തടഞ്ഞു. സെക്രട്ടറി അനുമതി നിഷേധിച്ചിട്ടും ചെയര്മാന് അനുവാദം നല്കി മേള നടത്തുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നു്മാര്ച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം ഇ സെമീര്‍ ആരോപിച്ചു.
ഈ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുകയും മേളക്ക് അനുമതി നല്‍കിയവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും വേണം. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ മേള നടത്തുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുകയും കോണ്‍ഗ്രസ് ഓഫീസില്അക്രമം നടത്തുകയും ചെയ്തതില്‍ നഗരസഭ ചെയര്‍മാനു പങ്കുണ്ടെന്നും സെമീര്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.നൗഫല്‍ അധ്യക്ഷത വഹിച്ചു. എ. രവി, നഗരസഭയു.ഡി.എഫ്.പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ യു: മുഹമ്മദ്, എ.പി.ഷാജഹാന്, കെ.പുഷ്പദാസ് ,ഷാനവാസ്, അരിതാ ബാബു,ബിജുനസറുള്ള, ബിജു കണ്ണങ്കര, തങ്ങള്‍ കുഞ്ഞ്, നൈാരേത്തു റഷീദ്, ഷൈജു മുക്കില്‍,സല്മാന് പൊന്നേറ്റില്‍, ഫൈസല്‍, ദീപക്ക്, സൈഫുദീന്‍, നവാസ്, അന്‍സര്‍, ഷാനവാസ്, ആകാശ്, അജി, സഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."