കൊറോണ: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം
പത്തനംതിട്ട:ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ രോഗ ലക്ഷണങ്ങളുള്ളവര്‍ ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി വെള്ളിയാഴ്ച വൈകീട്ടാണ് നട തുറക്കുന്നത്.അതേ സമയം ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.രോഗലക്ഷണങ്ങളുള്ളവര്‍ അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ട് രോഗബാധ കണക്കിലെടുത്ത് രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുതെന്നു ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.
വിദേശത്ത് നിന്ന് എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."