മാനവ ഐക്യ ശൃംഖല തീര്‍ക്കാന്‍ ശ്രീകൃഷ്ണപുരം ഒരുങ്ങുന്നു
ശ്രീകൃഷ്ണപുരം: മഹാത്മജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരത്ത് വെച്ച് നടക്കുന്ന മാനവ ഐക്യ ശൃംഖലയില്‍ കണ്ണിച്ചേരാന്‍ നാടൊരുങ്ങുന്നു. മതമൈത്രിയുടെയും മാനവ സാഹോദര്യത്തിന്റെയും അലകളുയര്ത്തിയാണ് ദേശ സ്നേഹികളായ മനുഷ്യര്‍ ഒത്തുചേരുന്നത്.
ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്കൂള്‍ മുതല്‍ എസ്.ബി.ഐ ജങ്ങ്ഷന് (മണ്ണമ്പറ്റ റോഡ്) വരെയുള്ള രണ്ടര കിലോമീറ്റര്‍ നീളത്തില്‍ കൈ കോര്‍ക്കാനായി വിദ്യാര്‍ത്ഥികളുള്‍പ്പെടെ മൂവ്വായിരത്തിലധികം പേര് രംഗത്തിറങ്ങും.രാവിലെ പത്തു മണിക്ക് റോഡിന്റെ വലതു വശത്തായി അണിനിരക്കുന്നവര്‍ പത്തേകാലിന് കൈ കോര്‍ത്തു നില്ക്കും. പത്തര മണിക്ക് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പരിസരത്തായി പൊതു സമ്മേളനം ചേരും.പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് സംസാരിക്കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനാകും.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ഒക്ടോബര്‍ 2 നാണ് രക്ത സാക്ഷ്യം പരിപാടിക്ക് തുടക്കമിട്ടത്.ബാപ്പുജി പാര്‍ക്കില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തോടെയാണ് തുടങ്ങിയത്.നവംബര്‍ 14 ന് ബ്ലോക്ക് പരിധിയിലെ മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ വഴി ഗാന്ധിജിയുടെ സന്ദേശങ്ങള്‍ അടങ്ങിയ സ്റ്റിക്കറുകള്‍ വിതരണം ചെയ്തു.ജനുവരി 12 ന് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വിദ്യാര്‍ത്ഥികള്‍ നയിച്ച സൈക്കിള്‍ റാലി ശ്രദ്ധേയമായി. ഇവയുടെ തുടര്‍ച്ചയായിട്ടാണ് ജനുവരി 30 ന്റെ മാനവ ഐക്യശൃംഖല സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടി സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് നടത്തിയവാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ശ്രീകൃഷ്ണപുരം കൃഷ്ണന് കുട്ടി മാസ്റ്റര്‍, കണ്‍വീനര്‍ പി.അരവിന്ദാക്ഷന്, സെക്രട്ടറി കെ.വിനോദ് കുമാര്‍, ടി.രാമചന്ദ്രന് മാസ്റ്റര്‍, എം.എസ്.എന്‍. സുധാകരന് മാസ്റ്റര്‍, പി.കുഞ്ഞുമുഹമ്മദ്, കെ. ഓമന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."