HOME
DETAILS
MAL
കെ.എസ്.ടി.പിയുടെ കെടുകാര്യസ്ഥത അപകട സാധ്യത വര്‍ധിപ്പിച്ചു: എം.എല്‍.എ
backup
June 17 2016 | 23:06 PM
ഉദുമ: ആവശ്യമായ ഫണ്ടനുവദിച്ചിട്ടും സമയബന്ധിതമായി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത കെ.എസ്.ടി.പിയുടെ കെടുകാര്യസ്ഥതയാണ് ചാളിയംകോട് അപകട മേഖലയാക്കിയതെന്നു കെ കുഞ്ഞിരാമന് എം.എല്‍.എ പറഞ്ഞു. ചാളിയംകോട്ടെ അപകടാവസ്ഥയിലുള്ള വീടുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാറിനോടും കെ.എസ്.ടി.പി അധികൃതരോടും നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്നാല്‍ യാത്രക്കാരുടെയും നാട്ടുകാരുടെയും ജീവനു സുരക്ഷ നല്കുന്നതിനു പകരം നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
ഹൈടെക് റോഡ് പണിയുമ്പോള്‍ അതിനാവശ്യമായ സുരക്ഷ നല്കുന്നതില് കെ.എസ്.ടി.പി എന്‍ജിനീയര്‍മാര്‍ക്ക് പൂര്‍ണ പരാജയമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."