HOME
DETAILS
MAL
കരിപ്പൂരിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു
backup
March 07 2017 | 21:03 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ലേബര്‍ കമ്മിഷണര്‍ അവാരാജിത റാണിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏറ്റവും കുറഞ്ഞ കൂലി 437 ആയാണ് ഉയര്‍ത്തിയത്. 650 രൂപയാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.എം രാജന് ഗോപി, പബ്ലിക് റിലേഷന്‍ ഓഫിസര്‍ രാജേഷ്, അരവിന്ദ്, വിവിധ യൂനിയന്‍ ഭാരവാഹികളായ കെ.എന്‍ ഗോപിനാഥ്, ശ്രീധരന്, സി. ചന്ദ്രന്, മല്ലിക, എ. ബിന്ദു, അബൂബക്കര്‍ ഹാജി, വേലായുധന്, കെ. കൃഷ്ണദാസ്, സൂരജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."