എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നില്‍
തിരുവനന്തപുരം: നീതിതേടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ഇന്നലെ മുതല്‍ അനിശ്ചിതകാല പട്ടിണി സമരം തുടങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി നിരാഹാര സമരവും തുടങ്ങി. ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നില്‍ കൂടംകുളം സമരനേതാവ് എസ്.പി ഉദയകുമാര്‍ പട്ടിണി സമരം ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വികസനത്തിന്റെ ഇരകളാണെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന യാതനകള്‍ സര്‍ക്കാര്‍ ഇവരില്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരര്‍ പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, എം. ഷാജര്‍ഖാന്‍, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."