രോഗികളെ തേടി ഷീജയുടെ യാത്ര തുടരുന്നു
അരീക്കോട്: ജിവിതത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്രയില്‍ വേദനകളോട് മല്ലിട്ട് രോഗശയ്യയില്‍ കിടക്കുന്ന പ്രിയതമന്‍ ഇസ്ഹാഖിന്റെ വാക്കുകളാണ് ഇന്നും പ്രചോദനമാണ്. 'നമ്മളേക്കാള്‍ വേദനിക്കുന്ന ഒരു പറ്റം ആളുകള്‍ നാട്ടിലും തെരുവുകളിലുണ്ട്'. പഠന കാലത്തെ സഹപാഠികളുടെ വേദനയറിഞ്ഞ് സഹായം നല്‍കിയ പി.സി ഷീജ ഭര്‍ത്താവിന്റെ മരണ ശേഷമാണ് സജീവ സാമൂഹ്യ സേവനരംഗത്തേക്ക് കടന്ന് വരുന്നത്.
തെരുവില്‍ കഴിയുന്ന നാടോടി ക്കുട്ടികളെ അവര്‍ അഗഥി മന്ദിരത്തിലെത്തിച്ചു. മാനസിക രോഗം പിടിപെട്ട് ഗതിയില്ലാതെ അലഞ്ഞ് തിരിഞ്ഞ സ്ത്രീയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് രോഗം ഭേദമാക്കി കണ്ണീര്‍ തുടച്ചു. പ്രസവത്തിനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഭര്‍താവിന്റെ സാമീപ്യം പോലുമില്ലാതെ അനാഥയായപ്പോള്‍ ഡോക്ടറുടെ ആവശ്യം ഏറ്റെടുത്ത് പരിചരണത്തിന് നേതൃത്വം നല്‍കിയെന്ന് മാത്രമല്ല പിന്നീട് തന്റെ കൂടപ്പിറപ്പാക്കി മാറ്റുകയും ചെയ്തു.
ഷീജയും സഹപ്രവര്‍ത്തകരും സന്മനസ്സെന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലൂടെ 14 രോഗികള്‍ക്കായി 16 ലക്ഷം രൂപയാണ് സമാഹരിച്ച് നല്‍കിയത്. നിലമ്പൂര്‍ കോവിലകത്തുമുറി ശ്യാമ പ്രസാദിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹാലയത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും ഷീജയുടെ കാരുണ്യ മനസ്സിന്റെ വിശാലത തന്നെ. പ്രയാധിക്യത്താല്‍ തളര്‍ന്നവര്‍ക്കും നിത്യ രോഗികള്‍ക്കുമായി അരീക്കോട് പത്തനാപുരത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യ ഭവനത്തിന് സ്വന്തം ഭൂമിയില്‍ വീട് വെച്ച് നല്‍കിയത് ഈ പെണ്‍ കാരുണ്യം തന്നെയായിരുന്നു.
ബന്ധുവും പാലിയേറ്റീവ് പ്രവര്‍ത്തകയുമായ റംലയുടെ കൂടെ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പി.സി ഷീജ ഈ വനിതാ ദിനത്തിലും വിശ്രമില്ലാതെ ഓടി നടക്കുകയാണ് ഒരു പറ്റം രോഗികളെ തേടി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."