ജല അതോറിറ്റി കണ്ണടക്കുന്നു; ബൈപാസില്‍ പൈപ്പുപൊട്ടിയിട്ട് ഒന്നര മാസം
കോഴിക്കോട്: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിത റോഡുകള്‍ പൈപ്പ് പൊട്ടി തകരുന്നു. പാനാത്തുതാഴം-സി.ഡബ്ല്യു.ആര്.ഡി.എം ബൈപാസിലെ കാളാണ്ടിതാഴത്ത് റോഡില്‍ പൈപ്പ് പൊട്ടി തകര്‍ന്ന ഭാഗം ഒന്നരമാസമായിട്ടും നന്നാക്കിയില്ല.
ഇപ്പോഴും പമ്പിങ് സമയത്ത് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ദിവസവും പാഴാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ കുഴിയറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. ഒന്നര മാസത്തിലേറെയായി ഈ അവസ്ഥ തുടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജല അതോറിറ്റി ജപ്പാന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വിതരണ കുഴലുകളാണ് പൊട്ടിയത്. റോഡില്‍ 10 മീറ്ററോളം ഭാഗത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.
അപകട മുന്നറിയിപ്പുമായി നാട്ടുകാര്‍ ഡിവൈഡറുകളും സൂചനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. ജല അതോറിറ്റി തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ റോഡ് വീണ്ടും ടാര്‍ ചെയ്യാനാകൂ എന്നാണ് റോഡിന്റെ സംരക്ഷണ ചുമതലയുള്ള യു.എല്‍.സി.സി പറയുന്നത്. നേരത്തെയും ഈ റോഡില്‍ പൈപ്പ് പൊട്ടിയിരുന്നെങ്കിലും അറ്റകുറ്റപ്പണി കഴിഞ്ഞയുടനെ പൂര്‍വസ്ഥിതിയിലാക്കിയിരുന്നു. ജല അതോറിറ്റിയുടെ അലംഭാവമാണ് പ്രശ്നത്തിനു കാരണമെന്നാണ് പരാതി.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കോഴിക്കോട്: പന്നിയങ്കര ജുമാ മസ്ജിദിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
വെള്ളം ഓവുചാല്‍ നിറഞ്ഞ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. പൈപ്പ് പൊട്ടിയത് ജല അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റെയിലിന് പടിഞ്ഞാറു ഭാഗത്ത് കല്ലായി കെ.എസ്.ഇ.ബിക്ക് സമീപവും കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി.
കുടിവെള്ളം റെയില്‍വേയുടെ ഡ്രൈനേജിലേക്കാണ് ഒഴുകിപ്പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."