HOME
DETAILS
MAL
ബാര്‍ക്കോഴ കേസില്‍ രണ്ടാം സത്യവാങ്മൂലം: വിജിലന്‍സിന്റേത് നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി
backup
March 08 2017 | 06:03 AM
കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ രണ്ട് സത്യവാങ്മൂലം നല്കിയ വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരേ കേസില്‍ രണ്ടു സത്യവാങ്മൂലം നല്‍കിയതെന്തിനാണെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യസന്ധരും ഉത്തരവാദിത്വ ബോധമുള്ളവരുമാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂട്ടറെ മറികടന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."