ഗാന്ധിസ്മരണ രാജ്യത്തിന് ചൈതന്യം: പാച്ചേനി
കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയിലൂടെ രാഷ്ട്രത്തിന്റെ ചൈതന്യം വര്‍ധിക്കുകയാണെന്ന് സതീശന്‍ പാച്ചേനി. പ്രതിലോമ വിധ്വംസക ചിന്തകളില്‍നിന്ന് മോചനം നേടി സത്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ചിന്തകളില്‍ കൂടി മുന്നോട്ടുപോകാന്‍ ഗാന്ധി സ്മരണ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഡി.സി.സി ഓഫിസില്‍ ഛായാചിത്രത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങള്‍ ഗാന്ധിയന്‍ ആശയഗതിയിലേക്ക് നടന്നടുക്കുമ്പോള്‍ രാജ്യത്ത് ഒരുവിഭാഗം വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ ജനതയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിക്കുകയാണ്. അതിനെതിരേ നിതാന്ത ജാഗ്രതയോടെ പടപൊരുതാന്‍ കോണ്‍ഗ്രസിനും ജനാധിപത്യ ശക്തികള്‍ക്കും ഊര്‍ജമായി നില്‍ക്കുന്നതു ഗാന്ധിയന്‍ തത്വസംഹിതകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേതാക്കളായ കെ. സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ. പ്രമോദ്, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, സുരേഷ് ബാബു എളയാവൂര്‍, പൊന്നമ്പത്ത് ചന്ദ്രന്‍, സി.ടി ഗിരിജ, ടി. ജയകൃഷ്ണന്‍, അമൃതാ രാമകൃഷ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."