ജില്ലാ ഇസ്‌ലാമിക കലാമേള രണ്ടുമുതല്‍
കണ്ണൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മദ്‌റസാ വിദ്യാര്‍ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാതല ഇസ്‌ലാമിക കലാമേള ഫെബ്രുവരി രണ്ടിനും മൂന്നിനും പാനൂര്‍ നജാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. മദ്‌റസാ റെയിഞ്ചുതല മത്സരങ്ങള്‍ക്കു ശേഷം അഞ്ചു മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സര്‍ഗ പ്രതിഭകളാണു 83 ഇനങ്ങളില്‍ മാറ്റുരയ്ക്കുക. രണ്ടിനു വൈകിട്ട് അഞ്ചിനു എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യും. ഇ.എം ബഷീര്‍ അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. വൈ.എം അസ്‌ലം പൂക്കോം ഉപഹാരസമര്‍പ്പണം നടത്തും.
മൂന്നിന് രാവിലെ എട്ടിന് മത്സരങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ലത്തീഫ് ഫൈസി പറമ്പായി അധ്യക്ഷനാകും. വൈകിട്ട് നാലിന് പ്രദര്‍ശനോദ്ഘാടനം നഗരസഭാംഗം അബ്ദുല്‍ നാസര്‍ നിര്‍വഹിക്കും. മജീദ് ദാരിമി അധ്യക്ഷനാകും. സമാപനം പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ അബ്ദുല്‍ ഖാദര്‍ പാലായി ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.
പി.പി ഉമര്‍ മുസ്‌ലിയാര്‍ (ചാംപ്യന്‍ഷിപ്പ്), മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ (അധ്യാപക ചാംപ്യന്‍ഷിപ്പ്), എസ്.വി മുഹമ്മദലി (അനുമോദനം), സി.എച്ച് അബൂബക്കര്‍ ഹാജി (ഉപഹാര വിതരണം), മലയമ്മ അബൂക്കര്‍ ബാഖവി (സമ്മാനദാനം), ഷഹീര്‍ പാപ്പിനിശ്ശേരി (സര്‍ട്ടിഫിക്കറ്റ് വിതരണം), അഫ്‌സല്‍ രാമന്തളി (സെക്ഷന്‍ ചാംപ്യന്‍ഷിപ്പ്), മാണിയൂര്‍ അഹ്മദ് ബഷീര്‍ ഫൈസി (വ്യക്തിഗത ചാംപ്യന്‍ഷിപ്പ്), അബ്ദുല്‍ ഷുക്കൂര്‍ ഫൈസി (തേങ്ങ ശേഖരണ ഫണ്ട് ഏറ്റുവാങ്ങല്‍) എന്നിവ നിര്‍വഹിക്കും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുസമദ് മുട്ടം, മുഹമ്മദ് മൗലവി പാനൂര്‍ പങ്കെടുക്കും. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."