ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ മാറ്റാന്‍ നീക്കം
ഇരിട്ടി: മലയോര മേഖലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ മാറ്റാന്‍ നീക്കം. പ്രസവം എടുക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ഉയരുന്നതിനിടയിലാണ് നിലവില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് തസ്തികയിലുള്ള ഡോ. വന്ദനയെ സമീപത്തെ മറ്റൊരു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് നീക്കം ആരംഭിച്ചള്ളത്.
ഇതിനുള്ള ശുപാര്‍ശ ജില്ലാ കേന്ദ്രത്തില്‍ നിന്ന് രേഖമൂലം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പോയി. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക പരിശോധനാ ക്ലിനിക്കും തുടര്‍പരിചരണവും ഇല്ലാതാക്കുന്നതാണ് സ്ഥലം മാറ്റാനുള്ള തീരുമാനം. ഒന്‍പത് മാസമായുള്ള താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ സേവനവും ഇല്ലാതാവുന്നതിനൊപ്പം ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത 274 ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക പരിചരണവും ഇതോടെ ഇല്ലാതാവും. ഗൈനക്കോളജിസ്റ്റുണ്ടെങ്കില്‍ മാത്രമെ പദ്ധതി തുടരാനാവൂ. മതിയായ സൗകര്യങ്ങളോടെയുള്ള പ്രസവ മുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ ഇല്ലാത്തതിനാലാണ് ഇരിട്ടിയില്‍ പ്രസവം എടുക്കാനാവാത്തത്.
ജനങ്ങളുടെ ദീര്‍ഘകാലമായുള്ള മുറവിളിയെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങള്‍ 3.57 കോടിയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിനായി ടെന്‍ഡര്‍ നല്‍കി. പ്രസവം എടുക്കുന്നില്ലെങ്കിലും ഗൈനക്കോളജിസ്റ്റ് ഉള്ളതിനാല്‍ തൊട്ടു മുന്‍പ് വരെയുള്ള ചികിത്സ ഇരിട്ടിയില്‍ നല്‍കിയിരുന്നു. ഒന്‍പത് പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും ഏറെ അനുഗ്രഹമായിരുന്ന സേവനം കൂടി ഇല്ലാതാക്കുന്ന ആരോഗ്യവകുപ്പ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രസവം എടുക്കാത്ത ചെറുകിട ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുമാരെ മാറ്റിനിയമിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പുതിയ നയത്തിന്റെ മറപിടിച്ചാണ് താലൂക്ക്തല ആശുപത്രിയില്‍ നിലവില്‍ നടക്കുന്ന ഗര്‍ഭിണി പരിചരണ ചികിത്സാ സംവിധാനങ്ങളൊക്കെ തകിടം മറിച്ചുള്ള നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."