HOME
DETAILS
MAL
സിക്കിമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി ആഴ്ചയില്‍ രണ്ടു ദിവസം അവധിയില്ല
backup
March 10 2020 | 19:03 PM
ഗാങ്ടോക്ക്: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനത്തില്‍ തൃപ്തരല്ലാത്തതിനാല്‍ അവര്‍ക്കനുവദിച്ചിരുന്ന ആഴ്ചയിലെ രണ്ട് അവധി എടുത്തുകളഞ്ഞ് സിക്കിം സര്‍ക്കാര്‍. ആഴ്ചയില്‍ ഒരു അവധിയാണ് ഇനി ഉണ്ടാകുക. എന്നാല്‍, ഓരോ മാസത്തിലെയും രണ്ടും നാലും ശനിയാഴ്ചകളില്‍ അവധി നിലനിര്‍ത്തിയിട്ടുണ്ട്.
പുതിയ വിജ്ഞാപനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന പ്രേംസിങ് തമങ് സര്‍ക്കാരാണ് ആഴ്ചയിലെ അഞ്ചു ദിനങ്ങള്‍ മാത്രം പ്രവൃത്തിദിനമാക്കിയിരുന്നത്. എന്നാല്‍, ഇതുകൊണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് നന്നാകാത്തതിനെ തുടര്‍ന്നാണ് പുതിയ വിജ്ഞാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."