HOME
DETAILS
MAL
ഉ.കൊറിയയുമായി നയതന്ത്രബന്ധം ഉപേക്ഷിക്കില്ലെന്ന് മലേഷ്യ
backup
March 08 2017 | 19:03 PM
ക്വാലാലംപൂര്‍: ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. ഉത്തര കൊറിയന്‍ പൗരന്മാര് രാജ്യം വിടുന്നതിന് മലേഷ്യ കഴിഞ്ഞ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കിം ജോങ് നാമിന്റെ വധക്കേസുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തര കൊറിയയുമായുള്ള നയതന്ത്ര പ്രശ്നം മലേഷ്യ ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നജീബ് റസാഖിന്റെ വിശദീകരണം.
തങ്ങള്‍ ഉത്തര കൊറിയയുമായി സൗഹൃദം സ്ഥാപിക്കുന്ന രാജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഉത്തര കൊറിയയിലുള്ള 11 മലേഷ്യക്കാരുടെ സുരക്ഷയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. കിം ജോങ് നാമിനെ വി.എക്സ് എന്ന രാസായുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് മലേഷ്യ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."