ഐ ലീഗില്‍ വമ്പന്മാര്ക്ക് സമനില
കൊല്‍ക്കത്ത: ഐ ലീഗില്‍ വമ്പന്മാര്ക്ക് സമനില. മുംബൈക്കെതിരേയുള്ള മത്സരത്തില്‍ 2-2ന് മോഹന്‍ ബഗാന് സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചെന്നൈ സിറ്റി 1-1ന് ബംഗളൂരുവിനെ സമനിലയില്‍ കുരുക്കി.
മുംബൈക്കെതിരേ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നാണ് ബഗാന് രക്ഷപ്പെട്ടത്. ആദ്യ പകുതിയില്‍ മുംബൈ 2-1ന് മുന്നില്‍ നില്‍ക്കുകയായിരുന്നു. 12ാം മിനുട്ടില്‍ പ്രിതം കോത്താല് ബഗാനെ മുന്നിലെത്തിച്ചെങ്കിലും 20ാം മിനുട്ടില്‍ തോയ് സിങ്, 22ാം മിനുട്ടില്‍ വിക്ടോറിനോ ഫെര്‍ണാണ്ടസ് എന്നിവര്‍ മുംബൈയെ മുന്നിലെത്തിച്ചു.
ഇതോടെ ബഗാന് സമ്മര്‍ദത്തിലായെങ്കിലും 89ാം മിനുട്ടില്‍ ബല്‍വന്ത് സിങിന്റെ ഗോളില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു ബഗാന്.
ചെന്നൈക്കെതിരേ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം സമനിലയാണ് ബംഗളൂരു വഴങ്ങിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ജോണ്‍ ജോണ്‍സന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈ അപ്രതീക്ഷിതമായി മുന്നിലെത്തി.
ഇതോടെ സമ്മര്‍ദത്തിലായെങ്കിലും 58ാം മിനുട്ടില്‍ ഡാനിയല്‍ ലാല്ലിപുവയുടെ ഗോളില്‍ സമനില നേടിയെടുക്കുകയായിരുന്നു ബംഗളൂരു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."