കുളിക്കടവില്‍ വാക്കേറ്റമുണ്ടായില്ലെന്ന് കോളനി നിവാസികള്‍
പെരുമ്പാവൂര്‍: ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമും തങ്ങളുടെ കോളനിയിലെ ഒരു സ്ത്രീയും തമ്മില്‍ കുളിക്കടവില്‍ വച്ച് വാക്കേറ്റമുണ്ടായിട്ടില്ലെന്നു ചക്കികല്ല് കോളനി നിവാസികള്‍.
ജിഷയുടെ വീടിന് സമീപമുള്ള ഈ കോളനിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതിനിടെ പ്രതി ഒളിഞ്ഞുനോക്കിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു. ഈ കുളിക്കടവിലോ തോടിന്റെ വശങ്ങളിലോ ആര്‍ക്കും ഒളിഞ്ഞിരിക്കാനുള്ള യാതൊരുവിധ സൗകര്യവുമില്ല. എന്നാല്‍ ഈ പ്രദേശത്തെ തൊഴിലാളികളും കോളനിവാസികളും കുളിക്കുന്നതിനു തോട് ഉപയോഗിക്കാറുണ്ടായിരുന്നു.
ജിഷയും സ്ഥിരമായി ഇവിടെ കുളിക്കാനെത്തുമായിരുന്നു. എന്നാല്‍ ഇവിടെ പ്രതിയെന്ന് പറയുന്ന അമീറുല്‍ ഇസ്‌ലാം കുളിക്കാനോ വേറെന്തെങ്കിലും തരത്തിലോ എത്തിയിരുന്നതായി തങ്ങളാരും കണ്ടിട്ടില്ലെന്നും കോളനിവാസികള്‍ പറയുന്നു. അതേസമയം ഈ മൊഴി പ്രതി അമീറുല്‍ ഇസ്‌ലാമും മാറ്റിപ്പറഞ്ഞെന്നു പൊലിസും സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."