HOME
DETAILS
MAL
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു
backup
March 12 2020 | 07:03 AM
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലിലെ ഒരു ഫാമിലെ കോഴികളാണ് ചത്തത്.
ഇതേ തുടര്‍ന്ന് കളക്ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. ചത്തനിലയില്‍ കണ്ടെത്തിയ പക്ഷികളുടെ സാമ്പിളുകള്‍ ഭോപ്പാലില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മൂന്ന് സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണവും പോസിറ്റീവ് ആണ്.
പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് കത്തിക്കും.
നേരത്തെ കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."