ബജറ്റില്‍ കൊടുവള്ളിയിലെ 16 പദ്ധതികള്‍ക്ക് അംഗീകാരം
കൊടുവള്ളി: സംസ്ഥാന ബജറ്റില്‍ മണ്ഡലത്തിലെ 16 പദ്ധതികള്‍ക്ക് അംഗീകാരം. ഇതില്‍ നാല് പദ്ധതികള്‍ക്ക് 20 ശതമാനം ഫണ്ട് അനുവദിച്ചു. മറ്റ് പദ്ധതികള്‍ ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നെല്ലാംകണ്ടി-ആവിലോറകത്തറമ്മല്-ചോയിമഠം-ആനപ്പാറപടത്തുംകുഴി-പൂനൂര് റോഡ് നവീകരണം, ഇയ്യാട്-എളേറ്റില്‍ വട്ടോളി-വള്ളിയോത്ത് റോഡ് നവീകരണം, ഓമശ്ശേരി ബൈപ്പാസ്, ഓട്ടിസം സെന്റര്‍ താമരശേരികോരങ്ങാട് ഗവ. എല്‍പി സ്കൂള്‍ എന്നീ പദ്ധതികള്‍ക്കാണ് 20 ശതമാനം ഫണ്ട് അനുവദിച്ചത്.
നരിക്കുനി ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണം, കൊടുവള്ളി റസ്റ്റ് ഹൗസ്, കരിംകുറ്റിക്കടവ് പാലം, മൂന്നാംപുഴപ്പാലം, കുരിക്കള്‍തൊടുക പാലം, കൂടത്തായികോടഞ്ചേരി റോഡ് നവീകരണം, വെള്ളച്ചാല്തെക്കേതൊടുക പാലം, ഓമശ്ശേരി ടൗണ്‍ നവീകരണം, നരിക്കുനി ടൗണ്‍ നവീകരണം, മടവൂര്മുക്ക്പന്നൂര് ഹൈസ്കൂള്‍ ആവിലോറ റോഡ്, പുല്ലാളൂര്‍ പൈമ്പാലശേരി റോഡ്, വെളിമണ്ണ പാലം എന്നീ പദ്ധതികളാണ് ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയത്.
പന്നൂര് -നരിക്കുനി -പുന്നശ്ശേരി റോഡ് നവീകരണത്തിന് ഏഴ് കോടി, പൈമ്പാലിശ്ശേരി - മടവൂര്‍മുക്ക് റോഡ് പ്രവൃത്തിക്ക് രണ്ട് കോടി, നാഗാളികാവ് നടമ്മല്‍ പൊയില്‍ റോഡിന് മൂന്ന് കോടി, കളരാന്തിരി -പട്ടിണിക്കരനെല്ലാംകണ്ടി റോഡിന് അഞ്ച് കോടി, കൊടുവള്ളി മണ്ഡലത്തില്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് 15 കോടി രൂപ തുടങ്ങി വിവിധ മേഖലകളില്‍ അടുത്തിടെ ഫണ്ടുകള്‍ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."