'എന്റേതുമല്ല, നിന്റേതുമല്ല, ഇന്ത്യ നമ്മുടേതാണ്: ഇസ്‌ലാഹി സെന്റർ സമ്മേളനം സമാപിച്ചു
ജിദ്ദ: ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണെന്നും ബഹുസ്വരതയാണ് രാഷ്ട്രത്തെ ഒരുമിപ്പിച്ചു നിർത്തുന്നതെന്നും എം.എം അക്ബർ പറഞ്ഞു. ഇന്ത്യയിൽ ലോകത്തുള്ള പല മതങ്ങളും ഉണ്ട്, ലോകത്തിലില്ലാത്ത പല മതങ്ങളും ഉണ്ട്. എന്നാൽ നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ സാംസ്‌കാരിക തനിമയാണെന്നും അതിന്മേലാണ് പൗരത്വ ഭേദഗതി നിയമം കോടാലി വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് പുതു തലമുറ തുടക്കം കുറിക്കുകയും രാജ്യം മുഴുവൻ അതേറ്റു പിടിക്കുകയും ചെയ്തു. എന്നാൽ ഭരണം നടത്തുന്നവർ മാത്രം ഉണരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ്യ ഇമ്പാല ഗാർഡനിൽ ഇന്ത്യൻ ഇസ്ലാഹി സെന്റര് സംഘടിപ്പിച്ച 'എന്റേതുമല്ല, നിന്റേതുമല്ല, ഇന്ത്യ നമ്മുടേതാണ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വളർന്നു വരുന്ന ഫാസിസം ഏറ്റവും അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഫാസിസം ഒരു പ്രത്യേക മനസികാവസ്ഥവയാണ്. നാട് തകർന്നാലും അധികാരം നിലനിർത്താലാണ് ഫാസിസത്തിന്റെ ലക്‌ഷ്യം.ഫാസിസത്തെ നേരിടേണ്ടത് സ്നേഹം, കാരുണ്യം സഹകരണം എന്നിവയിലൂടെയാണ്. ഇന്ത്യൻ മനസ്സ് മതനിരപേക്ഷമാണ്. ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങളിലൂടെയും ജനാധിപത്യ മാര്ഗങ്ങളിലൂടെയും ഫാസിസത്തെ തടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നിച്ച് ഓഫ് ട്രൂത്ത് കൺവീനർ അബ്ദുൽ അസീസ് സ്വലാഹി, ശിഹാബ് സലഫി എടക്കര, അമീൻ പരപ്പനങ്ങാടി, സൈദലവി അരിപ്ര, ഉസാമ മുഹമ്മദ്, ഡോ. ഇസ്മായിൽ മരിതേരി തുടങ്ങിയവർ സംബന്ധിച്ചു. ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ബാബു നഹ്ദി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."