മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധനക്ക് തുടക്കം
വടക്കാഞ്ചേരി: ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനും ഇവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതിനുമായി തലപ്പിള്ളി താലൂക്കില്‍ സിവില്‍ സപ്‌ളൈസ് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. ആദ്യ ദിനത്തില്‍ മുണ്ടത്തിക്കോട്, ചിറ്റണ്ട എരുമപ്പെട്ടി, മങ്ങാട്, മേഖലകളിലായിരുന്നു പരിശോധന. ആഡംബര വീടുകള്‍ ഉള്ളവരും, കാറുകള്‍ ഉള്ളവരും തെറ്റായ വിവരങ്ങള്‍ നല്‍കി പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി.
നഗരസഭയിലെ മുണ്ടത്തിക്കോട് മേഖലയില്‍ 2000 സ്‌ക്വയര്‍ ഫീറ്റ് വീടുള്ള ആളും, ആഡംബര വാഹനം സ്വന്തമായുള്ളയാളും പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി കൈകൊള്ളുമെന്ന് സപ്‌ളൈ ഓഫീസര്‍ ടി.അയ്യപ്പദാസ് അറിയിച്ചു. 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വീട്, ഒരേക്കറിലധികം ഭൂമി, സ്വന്തമായി നാല് ചക്ര വാഹനം, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാ , സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ഉള്ളവര്‍ എന്നിവര്‍ക്ക് പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ല. പെന്‍ഷന്‍ വാങ്ങുന്നവര്‍, ഇന്‍കം ടാക്‌സ് അടക്കുന്നവര്‍, മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍ എന്നിവരേയും ഉള്‍പ്പെടുത്താന്‍ പാടില്ല. ഇതിന് വിരുദ്ധമായി പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ കേരള റേഷനിങ് ഓര്‍ഡര്‍ 1966, ഈസി ആക്റ്റ് 1955 വകുപ്പ് 7 പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 191 പ്രകാരവും നടപടി കൈകൊള്ളും. പരിശോധന വരും ദിവസങ്ങളിലും തുടരും. അനര്‍ഹര്‍ക്ക് ഇനിയും ലിസ്റ്റില്‍ നിന്ന് പിന്‍മാറുന്നതിന് അവസരമുണ്ടാകും. സപ്‌ളൈ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ നടപടിയില്‍ നിന്ന് ഒഴിവാകാമെന്നും അധികൃതര്‍ അറിയിച്ചു.പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ് പോള്‍സണ്‍, കെ. ശുഭ, കെ.വി വിനോഷ്, എ. ജയകൃഷ്ണന്‍, ടി.ശ്രീജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."