സഊദി ടിക്കറ്റിന് തീവില, തീവില കൊടുത്താലും കിട്ടാനില്ല: 15,400 രൂപയുടെ ടിക്കറ്റിന് ഇന്നലെ ആളുകളെത്തിയത് 80,000 രൂപ വരേ നല്‍കാന്‍ തയാറായി
കൊണ്ടോട്ടി: ജിദ്ദയിലേക്ക് 15,400 രൂപക്ക് ലഭിക്കുന്ന ടിക്കറ്റ് സ്വന്തമാക്കാന്‍ യാത്രക്കാര്‍ ഇന്നലെ ട്രാവല്‍ ഏജന്‍സികളെ സമീപിച്ചത് 80,000 രൂപവരെ. കൊവിഡ് ഭീതിയെ തുടര്‍ന്ന് സഊദിയിലേക്കുളള നേരിട്ടുള്ള സര്‍വിസുകള്‍ നിര്‍ത്തുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് ഇന്നലെ വിമാന ടിക്കറ്റ് എന്തുവില കൊടുത്തും വാങ്ങാന്‍ തയ്യാറായി സഊദി യാത്രക്കാര്‍ കൂട്ടമായെത്തിയത്. എന്നാല്‍ വിമാനങ്ങളുടെ കുറവ് മൂലം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തതിനാല്‍ സീറ്റ് ലഭ്യമായിരുന്നില്ല.
72 മണിക്കൂറിനുളളില്‍ സഊദിക്ക് പുറത്തുളള പൗരന്മാരോടും, റീ-എന്‍ട്രി വിസക്കാരോടും സഊദിയിലെത്താന്‍ നിര്‍ദേശിച്ചതോടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് വേണ്ടി പ്രാവസികള്‍ നൊട്ടൊട്ടമോടിയുന്നത്. ദുബൈ ഉള്‍പ്പടെയുളള മറ്റു രാജ്യങ്ങള്‍ വഴി സഊദിയിലേക്കുളള കണക്ഷന്‍ സര്‍വ്വീസുകള്‍ കഴിഞ്ഞയാഴ്ച നിര്‍ത്തലാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് 72 മണിക്കൂറിനുളളില്‍ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തുമെന്നുളള നിര്‍ദേശം കൂടിവന്നത്. കേരളത്തില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുളള വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നാണുളളത്. സഉദി എയര്‍ലെന്‍സ്, എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഫ്‌ളൈ നാസ് എന്നിവയാണ് സര്‍വ്വീസിനുളളത്. എന്നാല്‍ ഇവയിലെല്ലാം ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. ട്രാവല്‍ ഓഫീസുകളുടെ മുന്നില്‍ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ദുബൈ,ഷാര്‍ജ,അബൂദാബി,ബഹ്‌റൈയിന്‍ എന്നിവടങ്ങളില്‍ നിന്നുളള കണക്ഷന്‍ വിമാനങ്ങള്‍ നിര്‍ത്തിയതും ഖത്തര്‍, കുവൈറ്റ് സര്‍വ്വിസുകള്‍ പിന്‍വലിച്ചതും സഊദിയിലേക്ക് നേരിട്ടല്ലാതെ മറ്റു വഴിയില്ലാതായി. ഇൗ സര്‍വ്വീസുകളാണ് നിലവില്‍ നിര്‍ത്താന്‍ പോകുന്നത്. അവധിയില്‍ നാട്ടിലെത്തിയ ആയിരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ചികിത്സക്കും മറ്റുമായി ആശുപത്രിയിലെത്തിയ സഊദി പൗരന്മാരും കേരളത്തിലുണ്ട്. ഇവരെല്ലാമാണ് ഇത് മൂലം യാത്ര പ്രതിസന്ധിയിലായത്. ഖത്തര്‍,കുവൈറ്റ് യാത്ര പൂര്‍ണമായും നിലച്ചതും നിരവധി പേരുടെ വിസ റദ്ദായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."