നിരോധിത നിറം ചേര്‍ത്ത് പഞ്ഞിമിട്ടായി; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
കാസര്‍കോട്: നിരോധിത നിറം ചേര്‍ത്ത് പഞ്ഞി മിഠായി വില്‍ക്കുന്നതായി അധികൃതര്‍. ഇതേ തുടര്‍ന്ന് ഇവ വാങ്ങി കഴിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ വില്‍പനക്കായി കൊണ്ടുവരുന്ന പഞ്ഞി മിഠായികളിലാണ് നിരോധിത കളര്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ഇവ കഴിക്കരുതെന്ന നിര്‍ദേശം നല്‍കിയത്.
ഇതേ തുടര്‍ന്ന് നഗരത്തിലെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വില്‍പന നടത്തുകയായിരുന്ന പഞ്ഞിമിഠായി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇത്തരം മിഠായികള്‍ എവിടെയെങ്കിലും വില്‍പന നടത്തുന്നത് കണ്ടാല്‍ വിവരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. അസി. കമ്മിഷണര്‍ കെ.ജെ ജോസഫ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ അനീഷ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മൈദ, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്നതും നിരോധിത കളര്‍ ചേര്‍ത്തതുമായ മിഠായി ആരോഗ്യത്തിനു ഹാനികരമാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം മിഠായികള്‍ അധികവും ജില്ലയില്‍ വില്‍പനയ്ക്കു എത്തുന്നത്. ഇത്തരത്തിലുള്ള മിഠായി കഴിക്കരുതെന്നും വില്‍പന നടത്തുന്നത് കണ്ടാല്‍ 8943346610 നമ്പറില്‍ വിവരം നല്‍കണമെന്നും ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."