വൃത്തിയില്ലാത്ത തട്ടുകടകള്‍ പിടിച്ചെടുക്കും
കണ്ണൂര്‍: ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ക്കു ഭഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്നു കലക്ടര്‍ മീര്‍ മുഹമ്മദലി. മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ആരാധനാലയങ്ങളിലും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന ആദ്യ ജില്ലയായി കണ്ണൂര്‍ മാറണം. പ്രശ്‌നങ്ങള്‍ വന്നതിനു ശേഷം എന്തു ചെയ്യണമെന്നല്ല പ്രശ്‌നം വരാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നാണു ചിന്തിക്കേണ്ടത്. അതിന്റെ ഭാഗമായാണു നടപടിയെന്നും കലക്ടര്‍ വ്യക്തമാക്കി. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനു ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച് ആരാധനാലയങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തട്ടുകടകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സി.എ ജനാര്‍ദനന്‍, കെ.പി മുസ്തഫ, ധനുശ്രീ, വി. സര്‍ജിദ്, മുഹമ്മദ് ജസ്ഹായ്, ആരാധനാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."