സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് സി.യു.സി.ഇ.ടി
രാജ്യത്തൊട്ടാകെ നടക്കുന്ന പ്രവേശന പരീക്ഷയാണ് CUCET എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന CENTRAL UNIVERSITIES COMMON ENTRANCE TEST. രാജ്യത്തെ 14 സെന്‍ട്രല്‍ സര്‍വകലാശാലയുടെ വിവിധ പ്രോഗ്രാമുകളിലേക്ക്, ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും ഉള്‍പ്പെടെ മറ്റ് ആറ് സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ് ഈ പരീക്ഷയിലൂടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്.
CUCET പ്രവേശന പരീക്ഷ വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് നടത്തുന്നത്. രണ്ടുമണിക്കൂര്‍ സമയ ദൈര്‍ഘ്യമുള്ള ഈ പരീക്ഷ (പേനയും പേപ്പറും) ഉപയോഗിച്ച് ഓഫ്‌ലൈന്‍ മോഡിലാണ് നടക്കുക. ഓരോ വര്‍ഷവും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേതെങ്കിലും ഒന്നിനായിരിക്കും പരീക്ഷാ ചുമതല. 2020 -21 അധ്യായന വര്‍ഷത്തിലെ പ്രവേസന പരീക്ഷ നടത്താനുള്ള ചുമതല സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് രാജസ്ഥാനാണ്.
CUCETയുടെ പ്രത്യേകതകള്‍
ഈ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര, ഗവേഷണ പഠന പ്രോഗ്രാമുകളില്‍ ചേര്‍ന്നു പഠിക്കാനാണ്. ബിരുദ തലത്തിലുള്ള കോഴ്‌സുകളില്‍ പ്രവശനം ആഗ്രഹിക്കുന്ന കുട്ടികള്‍ 12ാം ക്ലാസ് അംഗീകൃത പരീക്ഷ ബോര്‍ഡുകളില്‍നിന്നു പാസായിട്ടുണ്ടാകണം. ജനറല്‍ പൊതു വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്.സിഎസ്.ടി വിഭാഗത്തിന് 45 ശതമാനം മാര്‍ക്കുണ്ടായാല്‍ മതി.
ബിരുദാനന്തര പഠനം ആഗ്രഹിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തില്‍പെട്ടവര്‍ക്ക് ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദവും എസ്.സിഎസ്.ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്കും മതി.
ഗവേഷണത്തിനു സെന്‍ട്രല്‍ സര്‍വകലാശാലയില്‍ CUCET എഴുതി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പൊതുവിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. എസ്.സിഎസ്.ടി വിഭാഗത്തിന് 50 ശതമാനവും.
ഗവേഷണത്തിനായി ഈ സര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ UGC_ CSIR, JRF, GATE, NBHM പരീക്ഷകളോ മറ്റേതെങ്കിലും ദേശീയതല പരീക്ഷകളോ ജയിച്ചിട്ടുണ്ടെങ്കില്‍ CUCET പരീക്ഷ എഴുതേണ്ടതില്ല. എന്നാല്‍ CUCET പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ നടത്തല്‍ നിര്‍ബന്ധമാണ്.
അപേക്ഷ അയക്കേണ്ട രീതി
അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി CUCET EXAMINATION ന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. നിശ്ചയിക്കപ്പെട്ടിട്ടുള്ള പരീക്ഷാഫീസ് ഓണ്‍ലൈനായി മാത്രമേ അടക്കാന്‍ സാധിക്കുകയുള്ളൂ. വേണമെങ്കില്‍ ടആക ചലാനും ഉപയോഗിക്കാം.
പരീക്ഷയുടെ ഹാള്‍ടിക്കറ്റും CUCET EXAMINATION വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ള സെന്ററില്‍ പരീക്ഷ എഴുതണം. (ഒരു ദിവസം മൂന്ന് സെഷന്‍ പരീക്ഷകള്‍ ഉണ്ടാകും).
ഇഡഇഋഠ യുടെ പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പാസാകുന്ന വിദ്യാര്‍ഥികളുടെ പേരും അപേക്ഷാ നമ്പറും ഫലപട്ടികയില്‍ ഉണ്ടാകും.
ഫലപട്ടിക പ്രസിദ്ധീകരിച്ച ശേഷം പ്രവേശനത്തിനായി നടത്തുന്ന കൗണ്‍സിലിംഗ് ഓരോ സര്‍വകലാശാലകളിലും നടക്കും. പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യരൂപത്തിലായിരിക്കും.
തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും. ഓരോ തെറ്റായ ഉത്തരങ്ങള്‍ക്കും 0.25 മാര്‍ക്ക് കുറയ്ക്കും. പരീക്ഷ ജയിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് മൂന്ന് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ മൂന്ന് കോഴ്‌സ് വീതം തെരഞ്ഞെടുക്കാം. 100 ചോദ്യങ്ങളില്‍ ഓരോന്നിനും ഒരു മാര്‍ക്ക് വീതം.
ചോദ്യപേപ്പറിന് രണ്ട് ഭാഗം ഉണ്ടാകും. ആ ഭാഗം രണ്ടായി വീണ്ടും വിഭജിച്ച് ഓരോ ഭാഗത്തും 25 ചോദ്യങ്ങള്‍ ഉണ്ടാകും. ആ ഭാഗത്ത് ഇംഗ്ലീഷ് ഭാഷ, ജനറല്‍ അവയര്‍നെസ്, മാത്തമറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, അനലറ്റിക്കല്‍ സ്‌കില്‍സ് ഉള്‍പെടുന്ന ചോദ്യങ്ങളാണുണ്ടാവുക.ആ ഭാഗത്ത് നമ്മള്‍ ഏതു വിഷയമാണോ പഠിക്കാനുദ്ദേശിക്കുന്നത് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ഉദാഹരണത്തിന് സയന്‍സ് സ്‌കീമില്‍ ഫിസിക്‌സാണ് ബിരുദംബിരുദാനന്തരത്തിന് എടുക്കുന്നതെങ്കില്‍ ഫിസിക്‌സുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കും. ഹിസ്റ്ററി ആണെങ്കില്‍ ഹിസ്റ്ററി, മാത്തമറ്റിക്‌സാണെങ്കില്‍ അത്.മുകളില്‍ സൂചിപ്പിച്ചതെല്ലാം CUCET പരീക്ഷയുടെ പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. വിശദമായി CUCET EXAMINATION എന്ന വെബ്‌സൈറ്റില്‍ സൂക്ഷ്മ വായന നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."