HOME
DETAILS

ഇറ്റലി ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നു വരുന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം പാലിച്ചില്ല

  
backup
March 13 2020 | 11:03 AM

%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-2

 

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയില്‍നിന്നുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് വരുന്നവരെ 14 ദിവസം വീട്ടില്‍ ഇരുത്തി നിരീക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫെബ്രുവരി 26ലെ ഉത്തരവ് കേരളം പാലിച്ചില്ല. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിരുന്നെങ്കില്‍ ഇറ്റലിയില്‍നിന്ന് എത്തി വിമാനത്താവളത്തിലെ ഹെല്‍പ് ഡസ്‌ക്കില്‍ റിപ്പോര്‍ട്ട് ചെയ്യാതെപോയ പത്തനംതിട്ട സ്വദേശികളെ നേരത്തെതന്നെ പിടികൂടാമായിരുന്നു.
കൊറേണ വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഫെബ്രുവരി 26നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയത്.
ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ചൈനയില്‍നിന്നു വരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഈ ഉത്തരവിലാണ് ഇറ്റലിയില്‍നിന്നു വരുന്നവരെ നിരീക്ഷിക്കേണ്ട കാര്യവും പറയുന്നത്. സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ഇറാന്‍ ഇറ്റലി എന്നിവിടങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഇറ്റലി, ഇറാന്‍ കൊറിയ എന്നിവിടങ്ങളില്‍നിന്നു വന്നവരെ 14 ദിവസത്തേക്ക് ഒറ്റപ്പെടുത്തി താമസിപ്പിച്ച് നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരുന്നു.
ഫെബ്രുവരി 26ന് ഈ ഉത്തരവ് സംസ്ഥാനത്തിന് ലഭിച്ചതാണ്. 29നാണ് മൂന്നുപേര്‍ ഇറ്റലിയില്‍നിന്നും ദോഹ വഴി കേരളത്തിലേക്ക് എത്തി ഒരു പരിശോധനയും ഇല്ലാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടന്നത്. ഇവര്‍ ഇറ്റലിയില്‍നിന്നാണ് വന്നതെന്ന കാര്യം വിമാനത്താവളത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്നു എന്ന കുറ്റത്തിനൊപ്പം സംസ്ഥാനത്തുണ്ടായ വീഴ്ചയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവരുന്നതോടെ വെളിവാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  24 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  27 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  40 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago