HOME
DETAILS
MAL
കോവിഡ് 19: സഊദിയിൽ വിലക്ക് ലംഘിച്ച 42 കോഫി ഷോപ്പുകൾക്ക് അധികൃതർ താഴിട്ടു
backup
March 13 2020 | 14:03 PM
റിയാദ് : കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ച കോഫി ഷോപ്പുകൾ അധികൃതർ അടച്ചുപൂട്ടി. ഹുക്ക വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിനാണ് ജിദ്ദയിൽ 42 കോഫി ഷോപ്പുകൾ അടപ്പിച്ചതെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ഹുക്ക വിതരണം ചെയ്യുന്നത് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. എന്നാൽ ജിദ്ദയിലെ ഏതാനും കോഫി ഷോപ്പുകളും പിൻവശത്തെ കവാടങ്ങളിലൂടെ ഉപയോക്താക്കൾക്ക് പ്രവേശനം നൽകി രഹസ്യമായി ഹുക്ക വിതരണം ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. ഹുക്ക വിതരണ വിലക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും നഗരസഭാ സംഘങ്ങൾ പരിശോധനകൾ നടത്തുന്നുണ്ട്. റെയ്ഡുകൾക്കിടെ വിലക്ക് ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."