മക്കയിൽ 32 ഈജിപ്ത് പൗരന്മാർക്കും വൈറസ് ബാധിച്ചത് ഒരാളിൽ നിന്ന്
മക്ക: മക്കയിൽ വൈറസ് ബാധിതരായ 32 പേർക്കും വൈറസ് ബാധിച്ചത് ഒരാളിൽ നിന്ന്. പുതുതായി 11 വൈറസ് ബാധയാണ് മക്കയിൽ കണ്ടെത്തിയത്. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ സന്ദര്‍ശകനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ അതേ സംഘത്തില്‍ പെട്ടവരാണ് ഇവരും. നേരത്തെ 22 പേർക്ക് കൂടി വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. ആദ്യം വൈറസ് കണ്ടെത്തിയ ഈജിപ്ഷ്യൻ പൗരനിൽ നിന്നാണ് ഇവർക്കെല്ലാവർക്കും വൈറസ് ബാധയുണ്ടായതെന്നാണ് വിവരം. മക്കയില്‍ പുതുതായി 11 ഈജിപ്തുകാര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഈജിപ്ഷ്യന്‍ സന്ദര്‍ശകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ രോഗം ബാധിച്ച ഈജിപ്തുകാരുടെ എണ്ണം 32 ആയി.
അതിനിടെ സഊദിയിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം 62 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ മക്കയിൽ 32 പേരും കിഴക്കൻ പ്രവിശ്യയിൽ 25 പേരും റിയാദിൽ മൂന്നും ജിദ്ദയിൽ രണ്ടു പേരുമാണെന്നു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ന് മാത്രം രാജ്യത്ത് കണ്ടെത്തിയത് 17 കേസുകളാണ്. ആദ്യം കണ്ടെത്തിയ ഒരാൾക്ക് ഇതിനകം തന്നെ രോഗം ബദ്ധമായതായും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."