കോടതി മുഖേന അപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ കാത്തിരുന്നത് 13വര്‍ഷം
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പഞ്ചായത്തില്‍ കാട്ടുകുളം പൂന്തോട്ടത്തില്‍ കുഞ്ഞിരാമന്റെ മകന്‍ അരവിന്ദാക്ഷന്‍ 20 മത്തെ വയസ്സില്‍ ആണ് വയ്യാതായ അച്ഛന്റെ കള്ളുചെത്ത് തൊഴില്‍ ഏറ്റെടുക്കുന്നത്. 2005 മെയ് മാസം 2ന് കള്ള് ഇറക്കുമ്പോള്‍ വഴുതി പനയുടെ മുകളില്‍ നിന്ന് വീണ്ടും ഗുരുതരമായ പരിക്ക് പറ്റിസഹതൊഴിലാളികളും നാട്ടുകാരും കൂടി അരവിന്ദാക്ഷനെ ആശുപത്രിയില്‍ എത്തിച്ചു.
പെരിന്തല്‍മണ്ണ അല്‍ഷിഫ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, എന്നിവിടങ്ങളിലെ രണ്ടുവര്‍ഷക്കാലത്തെ ചികിത്സയ്‌ക്കൊടുവില്‍ അരക്ക് താഴെ പൂര്‍ണ്ണമായി തളര്‍ന്ന നിലയില്‍ ഭാവി ജീവിതം തള്ളി നീക്കേണ്ട സ്ഥിതിയില്‍ അരവിന്ദാക്ഷന് ജീവനക്കാര്‍ക്ക് തിരിച്ച് കിട്ടി. ചെത്ത് തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ സഹായം ലഭിക്കുന്നതിന് അപകടം ഇന്ഷുറന്‍സ് പരിരക്ഷക്ക് പ്രീമിയം അടയ്‌ക്കേണ്ട ബാധ്യത ഷോപ്പ് ലൈസന്‍സിക്കാണ്. എന്നാല്‍ പ്രീമിയത്തില്‍ കുറവുള്ള സാമൂഹിക് നാഗരിക് സുരക്ഷ എന്ന ഒരു പോളിസി മാത്രമേ ഷോപ്പുടമ എടുത്തിരുന്നുള്ളൂ എന്ന് പിന്നീട് ഇന്ഷുറന്‌സ് കമ്പനിക്ക് ധനസഹായത്തിന് അപേക്ഷ നല്കിയപ്പോള്‍ മാത്രമാണ് അരവിന്ദാക്ഷന്‍ അറിയുന്നത്.
ഒരു ലക്ഷം പരമാവധി ലഭിക്കുന്ന ആ സഹായവും അപേക്ഷ നിശ്ചിത സമയത്തിനുള്ളില്‍ നല്കിയില്ല എന്ന് കാരണം പറഞ്ഞു ഇന്ഷുറന്‍സ് കമ്പനിക്ക് മടക്കി.എക്‌സൈസ് വകുപ്പും ഇന്ഷുറന്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി കത്തിടപാടുകള്‍ നടത്തിയിട്ടും ഫലമില്ലാതെ 2011 ഏപ്രിലില്‍ ഷോപ്പുടമകളെയും ഇന്ഷുറന്‍സ് കമ്പനിയേയും എതിര്‍കക്ഷികളാക്കി അരവിന്ദാക്ഷന്‍ എംപ്ലോയീസ് കോംപന്‍സേഷന്‍ കോടതിയില്‍ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു.നീണ്ട 7 വര്‍ഷത്തിനൊടുവില്‍ 2018 ജൂലായ് 30 ന് ഇന്ഷുറന്‌സ് കമ്പനി ഒരുലക്ഷം രൂപയും, ഷോപ്പ് ലൈസന്‍സി 5,08,296 രൂപയും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."