ദലിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: കാട്ടുനീതിയെന്ന് സുധീരന്
തിരുവനന്തപുരം: കണ്ണൂരില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടുനീതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പൊലിസ് പറയുന്ന കഥ വിശ്വസനീയമല്ല. എന്‍ രാജന് സി.പി.എമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ മക്കളെ ജയിലിലച്ചത്. അസഹിഷ്ണുതക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തി. ഇത് കേരളത്തിന് നാണക്കേട് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ചു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസം കുട്ടിമാക്കൂലില്‍ ഡി.വൈ.എഫ്.ഐ തിരുവങ്ങാട് സെക്രട്ടറിയും സി.പി.ഐ.എം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ചത്.ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്‍.രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവരെയാണ് ജയിലിലടച്ചിരിക്കുന്നത്. അഖിലയുടെ മകളും ഇവരുടെ കൂടെ ജയിലില്‍ കഴിയുകയാണ്. മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഇവരെ പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."