HOME
DETAILS

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: രണ്ടുപേര്‍ പിടിയില്‍

  
backup
February 01 2019 | 19:02 PM

telephone-fraud

 

കണ്ണൂര്‍: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവരികയായിരുന്ന രണ്ടുപേരെ ടൗണ്‍ സി.ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശി കെ. മന്‍സൂര്‍ (32), മലപ്പുറം താവന്നൂരിലെ അബ്ദുല്‍അസീസ് (40) എന്നിവരാണ് പിടിയിലായത്.
നാറാത്ത് ടൗണിലെ ഒരു മുറി കേന്ദ്രീകരിച്ച് ഇവര്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവരികയായിരുന്നു. കണ്ണാടിപ്പറമ്പ്, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഗള്‍ഫില്‍ പോയവര്‍ നാട്ടിലുള്ളവരെ ബന്ധപ്പെടാറുള്ളത് ഈ എക്‌സ്‌ചേഞ്ച് മുഖേനയായിരുന്നു. ഈ പ്രദേശത്തെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ കൃത്യമായി ഫോണില്‍ സംസാരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ബി.എസ്.എന്‍.എല്ലിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ബി.എസ്.എന്‍.എല്ലിന്റെ സംവിധാനങ്ങള്‍ക്ക് യാതൊരു തകരാറുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷത്തോളം പൊലിസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ചൈനയില്‍ നിന്ന് ഒരു കോടി രൂപ വിലയുള്ള ഉപകരണം ഇറക്കുമതി ചെയ്താണ് സമാന്തര എക്‌സ്‌ചേഞ്ചിന് ഉപയോഗിച്ചത്. ബി.എസ്.എന്‍.എല്ലിന്റെ 96ഓളം സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ചൈനയില്‍ നിന്ന് സമാന രീതിയിലുള്ള മെഷിന്‍ ഇറക്കുമതിചെയ്ത തമിഴ്‌നാട് സ്വദേശി സുജിത്ത് നേരത്തെ പൊലിസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടത്താനായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago