HOME
DETAILS

വോട്ട് ഓണ്‍ ബജറ്റ്

  
backup
February 01 2019 | 21:02 PM

vote-on-budget

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന ആക്ഷേപം ശക്തം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇടക്കാല ബജറ്റില്‍ ധനമന്ത്രി ധനകാര്യ ബില്ല് അവതരിപ്പിക്കുന്നത്. പൊതുവെ കര്‍ഷകരെയും മധ്യവര്‍ഗ വിഭാഗങ്ങളെയും ലക്ഷമാക്കിയുള്ള ബജറ്റ് മറ്റു സാമൂഹികസാമ്പത്തിക വിഭാഗങ്ങള്‍ക്ക് അത്ര അനുകൂലമല്ല. അസംഘടിത മേഖലയിലെ തൊഴിലാളികളെ പരിഗണക്കുന്നുണ്ടന്ന് തോന്നിക്കുന്ന പെന്‍ഷന്‍ പദ്ധതികള്‍ പ്രായോഗികമാകുമോയെന്ന സംശയമുണ്ട്. മധ്യപ്രദേശിലെയും രാജ്സ്ഥാനിലേയും തെരഞ്ഞെടുപ്പ് തോല്‍വിയ്ക്കു ശേഷം ഹിന്ദി മേഖലയിലേറ്റ തിരിച്ചടി മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം. ബജറ്റ് പ്രത്യക്ഷത്തില്‍ കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും അനുകൂലമായ നിരവധി പ്രഖ്യാപനങ്ങളുണ്ട്. മറ്റൊരു വിഭാഗത്തെയും അത് കാര്യമായി പരിഗണിക്കുന്നില്ല.


ബിജെപിയുടെ വോട്ട് ബാങ്കായി കരുതപ്പെടുന്ന ജനസംഖ്യയില്‍ മൂന്നു കോടിയിലധികം വരുന്ന മധ്യവര്‍ഗത്തെ ലക്ഷ്യമാക്കിയാണ് ആദായ നികുതി പരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. മധ്യവര്‍ഗത്തിനായി 18,500 കോടി രൂപയുടെ ഇളവാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആദായ നികുതി നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കര്‍ഷകരുടെ വോട്ട് ബാങ്ക് തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകര്‍ക്ക് നേരിട്ട് 6000 രൂപ അക്കൗണ്ടിലിട്ടുകൊടുക്കുമെന്ന് പ്രഖ്യാപനം. 2000 രൂപ വീതം 3 തവണകളായാണ് കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുക. 2018 ഡിസംബര്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. രണ്ടേക്കര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള ഇടത്തരം കര്‍ഷകര്‍ക്കാണ് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുക.


വരാനിരിക്കുന്ന സര്‍ക്കാറിന്റെ ധനകാര്യ സ്ഥിരതയെ കാര്യമായി ബാധിക്കുന്ന പദ്ധതിയാണത്. മുന്‍കാല പ്രാബല്യത്തില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതിനാല്‍ തന്നെ നിലവില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെക്ക് 20000 കോടിയാണ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 75000 കോടി രൂപ പദ്ധതിക്കായി കണ്ടത്തേണ്ടി വരും. ഫലത്തില്‍ ഇതിനു മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയെക്കാള്‍ ചെലവ് വരും. തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 55000 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കാകെ 61084 കോടി രൂപ ചെലവുവന്നതായാണ് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നത്.


പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 കോടി കുറവാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പശു ക്ഷേമത്തിനായി കൊണ്ടുവന്ന പുതിയ പദ്ധതിയായ രാഷ്ട്രീയ ഗോഗുല്‍ മിഷന്‍ പദ്ധതിക്ക് 150 കോടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ നബാഡിന് 3500 കോടി രൂപ വകയിരുത്തിയപ്പോള്‍ ഇത്തവണ 1500 കോടി രൂപ മാത്രം. കോട്ടണ്‍ കോര്‍പറേഷന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതിനെക്കാള്‍ ഇരട്ടി തുക അനുവദിച്ചു. കഴിഞ്ഞ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 924 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ പ്രാവശ്യം 2018 കോടി രൂപയാണ് അനുവദിച്ചിരിക്കുന്ന്. രാജ്യത്ത് ഏറ്റവുമധികം പരുത്തി ഉല്‍പാദനം നടക്കുന്ന ഗുജറാത്തിനാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു പകരം കൊണ്ടുവന്ന ഉന്നത വിദ്യാഭ്യസ ഫിനാന്‍സി ഏജന്‍സിയുടെ വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 650 കോടി രൂപയുടെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനമായ ബിടെക് യോഗ്യതയുള്ളവരില്‍ നിന്നുള്ള 1000 ഗവേഷകര്‍ക്ക് പ്രധാനമന്ത്രി റിസര്‍ച്ച് ഫെല്ലോഷിപ്പ് നടപ്പ് വര്‍ഷത്തില്‍ ആകെ 119 പേര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് മുന്‍ വര്‍ഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago