ഇണങ്ങിയും, പിണങ്ങിയും, ഒരാഴ്ച... പിടിയാനക്കുഞ്ഞിനെ കോട്ടൂരിലേക്ക് കൊണ്ടുപോയി
മണ്ണാര്‍ക്കാട്: ഇണങ്ങിയും പിണുങ്ങിയും ഒരാഴ്ചയായി നാട്ടിന്‍പുറത്തെ വി.ഐ.പിയായി കഴിഞ്ഞ പിടിയാനക്കുഞ്ഞിനെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന വളര്‍ത്തുകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞിരപ്പുഴ പാമ്പാംതോട് ആദിവാസി കോളനിക്ക് സമീപമുള്ള പുഴയില്‍ ഒഴിക്കില്‍പ്പെട്ട് പിടിയാനക്കുട്ടി എത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വനപാലകരുടെയും മൃഗഡോക്ടറുടെയും സാന്നിധ്യത്തില്‍ പിടിയാനക്കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോളനിയിലെ ആദിവാസികളാണ് പിടിയാനക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനപാലകരെത്തി കാട്ടാനക്കുട്ടിയെ ആനമൂളി വനംവകുപ്പ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പൂര്‍ണ ആരോഗ്യവതിയായ പിടിയാനക്കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ ധാരണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."