നഗരസഭാ പ്രവര്‍ത്തനങ്ങളുടെ നവീകരണം; കോണ്‍ട്രാക്ടര്‍മാര്‍ നാടുവിടേണ്ട ഗതികേടില്‍
പാലക്കാട് : ജില്ലയിലെ പല നഗരസഭകളിലെയും കോണ്‍ട്രാക്ടര്‍മാര്‍ നാടുവിടേണ്ട ഗതികേടിലെന്ന് കോണ്‍ട്രാക്ടര്‍മാരുടെ സംഘടനകള്‍.
പാലക്കാട്, ഒറ്റപ്പാലം നഗരസഭകളിലാണ് കൗണ്‍സിലര്‍മാരുടെ ശല്യം കാരണം നാടുവിടേണ്ട ഗതികേടിലെത്തിയതായി ചില കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ നഗരസഭയില്‍ 2015 മാര്‍ച്ച് മാസങ്ങളിലെ ബില്ല് ലഭിക്കുന്നതിന് ഓടിനടന്ന സമയത്ത് കൗണ്‍സിലര്‍മാരുടെ ശല്യം സഹിക്കാനാവാതെ നാടുവിട്ട കൗണ്‍സിലറെ പിന്നീട് കണ്ടിട്ടില്ല. നഗരസഭാ വാര്‍ഡുകളില്‍ ചാലുകളുടെയും കനാലുകളുടെയും പണി നടത്തിയ ഒരു കോണ്‍ട്രാക്ടര്‍ ആണ് പണം വാങ്ങാതെ ഒരു നഗരസഭയില്‍ നിന്നു നാടുവിട്ടത്. അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന്റെ മറവില്‍ വന്‍തുകകളാണ് നഗരസഭകളിലെ കോണ്‍ട്രാക്ടര്‍മാരോട് ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്. 'നിങ്ങള്‍ ബില്ലു തന്നാല്‍ മതി, പണി ചെയ്‌തോ ഇല്ലയോ എന്ന് ഞങ്ങള്‍ നോക്കിക്കൊള്ളാം. ബാക്കിയെല്ലാം ഫിഫ്റ്റി ഫിഫ്റ്റി ' എന്നാണ് ചില കൗണ്‍സിലര്‍മാരുടെ നിലപാട്.
വീട്ടിലും നാട്ടിലും എന്തു വിശേഷങ്ങളുണ്ടായാലും സൗജന്യ വിതരണത്തിന്റെ മറവിലും കൗണ്‍സിലര്‍മാരുടെ ആവശ്യത്തിന് പോക്കറ്റ് കാലിയാകുന്നത് നഗരസഭയിലെ കോണ്‍ട്രാക്ടര്‍മാരുടേതാണെന്നും ഇവര്‍ പരാതിപ്പെടുന്നു. നഗരസഭകളില്‍ തുക വീതിച്ചശേഷം ബാക്കി തുകയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നതെന്നും ഇത് പ്രവൃത്തികളുടെ നിലവാരത്തെ ബാധിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി.
എന്നാല്‍ വികസനങ്ങള്‍ പലപ്പോഴും പേപ്പറിലും പേരിനു മാത്രവുമാകുമ്പോഴാണ് കോണ്‍ട്രാക്ടര്‍മാരോട് സൗജന്യ പുസ്തക വിതരണം-യൂനിഫോം വിതരണം എന്ന പേരില്‍ തുക ആവശ്യപ്പെടുന്നതെന്നും അത് മറ്റൊരുതരത്തില്‍ വാര്‍ഡുകളില്‍ വികസനത്തിന് ഉപയാഗിക്കുന്നതായും കൗണ്‍സിലര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."