വന്യജീവി ശല്യം തടയാന്‍ നിലമ്പൂരിന് ബജറ്റില്‍ 10 കോടി
നിലമ്പൂര്‍: കര്‍ഷകരുടെ ഏറെ നാളത്തെ മുറവിളിക്ക് പരിഹാരമായി നിലമ്പൂര്‍ മേഖലയിലെ വന്യജീവി ശല്യം തടയാന്‍ സംസ്ഥാന ബജറ്റില്‍ പത്ത് കോടി. മണ്ഡലത്തിന് ആദ്യമായാണ് വന്യജീവി ആക്രമണം തടയാന്‍ ബജറ്റില്‍ പ്രത്യേക ഫണ്ട് നീക്കിവച്ചത്. വനാതിര്‍ത്തി പങ്കിടുന്ന വഴിക്കടവ്, മൂത്തേടം, കരുളായി, പോത്ത്കല്ല്, അമരമ്പലം പഞ്ചായത്തുകളിലാണ് പ്രവൃത്തി നടത്തുക. ഇടുക്കി മാങ്കുളത്ത് വിജയിച്ച ക്രാഷ് ഗാര്‍ഡ്, റോപ്പ് ഫെന്‍സിങ് എന്നിവയാണ് സ്ഥാപിക്കുക. കാട്ടാന ഉള്‍പ്പടെയുള്ള വന്യജീവികളുടെ കടന്നുകയറ്റം തടയാന്‍ ഇതു ഫലപ്രദമാണ്. അനുവദിച്ച പത്ത് കോടിയുടെ 20 ശതമാനമായ രണ്ട് കോടി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്ത് കാട്ടാനകളുടെ അക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലചെയ്യപ്പെട്ട മേഖലകൂടിയണ് നിലമ്പൂര്‍. വനം ജീവനക്കാരന്‍ ഉള്‍പ്പടെ 15 വര്‍ഷത്തിനിടെ 26 പേര്‍ ഇവിടെ കൊല്ലചെയ്യപ്പെട്ടിട്ടുണ്ട്.
പരുക്കേറ്റവര്‍ ഇതിന്റെ മൂന്നിരട്ടിയിലധികം വരും. വന്യജീവി ശല്യം മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരും മേഖലയില്‍ ഒട്ടനവധിയാണ്. വന്യജീവി ശല്യം മൂലം കൃഷി അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ താല്‍പ്പര്യമെടുത്ത് ബജറ്റില്‍ ഫണ്ട് ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."