HOME
DETAILS

ഉപവാസം മനസും ശരീരവും ശുദ്ധീകരിക്കും

  
backup
June 18 2016 | 18:06 PM

%e0%b4%89%e0%b4%aa%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b6%e0%b5%81%e0%b4%a6-4

ഉപവാസം മനസും ശരീരവും ശുദ്ധമാക്കുന്ന പ്രക്രിയയാണ് നോമ്പിലൂടെ സാധ്യമാകുന്നത്. നോമ്പിന്റെ ഭാഗമായിട്ടാകുമ്പോള്‍ ഉപവാസത്തിന് മതപരമായ വലിയ മാനം കൈവരുന്നുണ്ട്. ആത്യന്തികമായി ഉപവാസം ആരോഗ്യത്തിലധിഷ്ഠിതമായി തന്നെയാണ് നിലനില്‍ക്കുന്നത്. ഒരു വലിയ സമൂഹത്തെ മതബന്ധിതമാക്കി തീര്‍ത്ത് ആരോഗ്യ സംരക്ഷണത്തിലേക്ക് നയിക്കുന്ന പ്രക്രിയ മറ്റൊരു മത ദര്‍ശനത്തിലുമില്ലെന്നു വേണം കരുതാന്‍.
ഒരു പൊതുവിഷയത്തില്‍ മനസിന്റെ ശ്രദ്ധ പൂര്‍ണ അര്‍ത്ഥത്തില്‍ കേന്ദ്രീകരിക്കാന്‍ ഉപവാസം സാധ്യമാക്കും. മതപരമായ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നോമ്പിന്റെ ഭാഗമായി ഉപവാസം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപവാസം സമരായുധമാകുന്നത്. മനസിനും ശരീരത്തിനും ലഭിക്കുന്ന ശരിയായ പരിചരണമാണ് നോമ്പിലൂടെ അര്‍ത്ഥമാക്കുന്നത്. മതപരമായ ചടങ്ങാകുമ്പോള്‍ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഈ പരിചരണം ലഭ്യമാകുന്നു.
എന്‍ഡോസള്‍ഫാന്‍ സമരത്തിലും പരിയാരം മെഡിക്കല്‍ കോളജ് സമരത്തിലും സമരായുധമായി ഉപവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഉപവസിക്കുക എന്നത് വലിയ അനുഭവമാണ്. പൊതുസമൂഹത്തിന്റെ ശ്രദ്ധ സമര പോരാട്ടത്തിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ ഉപവസിക്കുന്നവരുടെ ശരീരത്തിനും മനസിനും അതു ഗുണം ചെയ്യുന്നുവെന്നതും വേറിട്ട അനുഭവമാണ്.
നോമ്പിനെ പോലെ വലിയ മാനം നല്‍കുന്ന ഒരു മത ചടങ്ങിനെ കുറിച്ച് ആലോചിക്കുന്നതു തന്നെ അഭിമാനകരാണ്. മനുഷ്യ മനസാണ് നോമ്പിനെ ഏറ്റവും കുടുതല്‍ തൊട്ടറിയുന്നത്. അന്യന്റെ വിശപ്പ്, അന്യരെ സഹായിക്കാനുള്ള മാനസികാവസ്ഥ തുടങ്ങി മനുഷ്യ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞിരിക്കാനിടയില്ലാത്ത അനുഭവങ്ങള്‍ 30 ദിവസത്തെ വ്രതനിഷ്ഠയില്‍ അനുഭവിപ്പിക്കുന്നുവെന്നത് നോമ്പിന്റെ മാത്രം പ്രത്യേകതയാണ്.
കലുഷിതമായ അന്തരീക്ഷത്തില്‍ മറ്റൊരാളുടെ വിഷമത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാത്തവരായി നാം മാറിക്കൊണ്ടിരിക്കുമ്പോള്‍ നോമ്പ് ഉയര്‍ത്തുന്ന സന്ദേശം വളരെ വലുതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago