ജൈവ പച്ചക്കറിത്തൈകളുടെ നഴ്സറി ആരംഭിക്കും
വടക്കാഞ്ചേരി: തെക്കുംകരയില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി ഫലവൃക്ഷ തോട്ടവിളത്തൈകള് ഉല്‍പ്പാദിപ്പിക്കുകയും, വില്പന നടത്തുകയും ചെയ്യുന്ന നഴ്സറി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന് മുന്നോടിയായി നാളെ മുതല്‍ 26 വരെ പുന്നംപറമ്പ് സ്കൂളിന് സമീപം ഞാറ്റുവേല ചന്ത നടത്തും. തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് ഞാറ്റ് വേല ചന്തയെന്നും പ്രസിഡന്റ് അറിയിച്ചു. നാളെ വൈകിട്ട് 4 ന് സിനിമാ നടന് പ്രമോദ് മാള ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ മണ്ണ് പരിശോധന എന്നിവയും ഉണ്ടാകും.
പാടശേഖര സമിതികളേയും, അഞ്ച് ഏക്കറില്‍ കൂടുതല്‍ കരാര്‍ നെല്‍കൃഷി നടത്തുന്നവരേയും, യുവ വനിതാ കര്‍ഷകരേയും ചടങ്ങില്‍ വെച്ച് അനുമോദിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് ഞാറ്റുവേല ചന്ത. വടക്കാഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍ ശശി, മെമ്പര്‍ ബീന ജോണ്സണ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."