സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ; വിജ്ഞാപനം ഉടന്‍
യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ (യു.പി.എസ്.സി) നടത്തുന്ന സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷാ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനും മെയിന്‍ പരീക്ഷ ഒക്‌ടോബറിലും നടക്കും.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലിസ് സര്‍വിസ് (ഐ.പി.എസ്) എന്നിവയിലേക്കും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക പരീക്ഷയാണിത്. 2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ പ്രായമുള്ളവര്‍ക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ.്‌സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. സാധാരണ സര്‍ക്കാര്‍ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകളും വേണം.
ജനറല്‍ വിഭാഗത്തിന് ആറ്, ഒ.ബി.സി വിഭാഗത്തിന് ഒന്‍പത്, ഭിന്നശേഷിക്കാര്‍ക്ക് ഒന്‍പത് എന്നിങ്ങനെയാണ് ചാന്‍സുകളുടെ എണ്ണം. എസ്.സി, സെ്.ടി വിഭാഗക്കാര്‍ക്ക് ചാന്‍സ് പരിധി ഇല്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാം. നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെയും ഫീസടയ്ക്കാം. വനിതകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി എന്നിവര്‍ അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല.
www.upsconline.nic.in എന്ന വെബ്‌സൈറ്റി വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യു.പി.എസ്.സിയുടെ പുതുക്കിയ പരീക്ഷാ ചട്ടമനുസരിച്ചു ഫോറസ്റ്റ് സര്‍വിസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ സിവില്‍ സര്‍വിസസ് പരീക്ഷയുടെ പ്രിലിമിനറി പാസായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."