രാഷ്ട്രപിതാവിന് സംരക്ഷണവലയം തീര്‍ത്തു
തളിപ്പറമ്പ്: ഗാന്ധിവധം പുനരാവിഷ്കരിച്ച ഫാസിസ്റ്റുകളുടെ നടപടിക്കെതിരേ രാഷ്ട്രപിതാവിന് സംരക്ഷണം വലയം തീര്‍ത്ത് കേരള എന്‍.ജി.ഒ അസോസിയേഷന് തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ വെടിയുതിര്‍ത്തവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അത്തരക്കാരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന് തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ഓഫിസ് പരിസരത്തെ ഗാന്ധി പ്രതിമക്കു ചുറ്റും ജീവനക്കാര്‍ പരസ്പരം കൈകള്‍ കോര്‍ത്ത് സംരക്ഷണവലയം തീര്‍ത്തു. പ്രസിഡന്റ് പി.വി വിനോദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം നാരായണന് കുട്ടി മനിയേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മഹേഷ്, എസ്. തോമസ് കുട്ടി, എം. സനീഷ് സംസാരിച്ചു. പി.വി രാമചന്ദ്രന്, വി.ആര് സുധീര്‍, പി.വി അശോകന്, കെ.വി മനോജ് കുമാര്‍, ജസ്റ്റിന് വര്‍ഗീസ്, കെ.വി ഗായത്രി, ഒ. സറീന നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."