ഗാന്ധി നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചു
പെരുമ്പാവൂര്‍: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ അവഹേളിച്ച ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ പാണ്ഡെയുടെ നടപടിക്കെതിരെ മഞ്ഞപ്പെട്ടി ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മകമായി ഗോഡ്‌സെയെ തൂക്കിലേറ്റുകയും പൂജ പടയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയില്‍ നസീര്‍ കാക്കനാട്ടില്‍, കെ.കെ ഷാജഹാന്‍ റഷീദ് ചേലപ്പിള്ളി, റസാക്ക് ആശാരിപറമ്പില്‍, സി.എസ് ഷെഫീക്ക്, സി.കെ സിറാജ്, കമാല്‍ റഷാദി, നിസാര്‍ കാരോത്തുകുടി, ജലാല്‍ പുതുവാണ്ടക്കല്‍, ഷിഫാസ് മങ്ങാടന്‍, സനി ചേരികൂടി, ഷഫീഖ് ഫാറൂഖി, ഷമീര്‍ പെരിയാന്‍കുന്നന്‍ എന്നിവര്‍ പങ്കെടുത്തു.
കാലടി: മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത് രക്തം വരുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച ഹിന്ദു മഹാസഭയുടെ ലജ്ജാവഹമായ നടപടിക്കെതിരേ ശ്രീമൂലനഗരത്ത് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധി ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എന്‍ ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്‍ഡോ പി ആന്റു, പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗീസ്, കെ.സി മാര്‍ട്ടിന്‍, പി.കെ സിറാജ്, മഞ്ചു നവാസ്, വി.എം ഷംസുദ്ധീന്‍, വിപിന്‍ദാസ്, നെല്‍സണ്‍ പുളിക്ക, സുലൈമാന്‍ പുതുവാന്‍കുന്ന്, അജാസ് പി.എച്ച്, ഷെമീര്‍ അബ്ദു, പി.എം ഷെജീര്‍, ജോബി ടി.വി, തുടങ്ങിയവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ: രാഷ്ട്രപിതാവ് മഹാത്മജിയുടെ നെഞ്ചിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമറ്റത്ത് ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. ഹിന്ദുമഹാസഭയെ നിരോധിക്കണമെന്നാവശ്യപ്പെട്ടും, ഗാന്ധി നിന്ദക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിലൊടുവിലാണ് ഗോഡ്‌സയെ പ്രതീകാത്കമായി തൂക്കിലേറ്റിയത്.തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി.എക്‌സിക്യൂട്ടീവ് അംഗം എ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കനേടത്ത് അധ ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ്, കെ.പി ജോയി, പി.എം അബു, സി.എച് സൈനുദിന്‍ റിയാസ് താമരപ്പിള്ളി,സല്‍മാന്‍ ഓലിക്കല്‍, മഹിന്‍ അബുബക്കര്‍ അലി ഇലഞ്ഞായില്‍, ബാദുഷ നെല്ലിക്കുഴി, രൂപന്‍ ആനത്താഴത്ത്, എം.എന്‍ ഷാഹുല്‍, ആബിന്‍സ് വെട്ടിക്കാട്ട് ബിബിന്‍ ചാത്തം ക്കണ്ടംഎന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."