സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യം: മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: കേരളം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യമാണെന്നും മാലിന്യം പ്രഭവകേന്ദ്രത്തില്‍ തന്നെ സംസ്‌കരിക്കാനാകണമെന്നും തദ്ദേശ സ്വയംഭരണ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍. വേള്‍ഡ് മലയാളി കൗണ്‍സിലും ഗ്രീന്‍ കെയര്‍ മിഷനും നടപ്പാക്കുന്ന 'ക്ലീന്‍ ഗ്രീന്‍ കാലിക്കറ്റ് ' പദ്ധതിയും ഗ്രീന്‍ സോഷ്യല്‍ ഹബ് ഹോസ്റ്റിങ് പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരും തലമുറയ്ക്കു ദോഷകരമായ കാര്യങ്ങളാണു നമ്മള്‍ ഇന്നു ചെയ്തുകൂട്ടുന്നത്. ശുചിത്വബോധം പുതുതലമുറയിലൂടെ സമഗ്രമാക്കാനാകണം. ഹരിതാഭമായ പ്രകൃതിയുണ്ടായാല്‍ തന്നെ നാടിന്റെയും നാട്ടുകാരുടെയും മനസും മനോഭാവവും മാറ്റാനാകും. മാലിന്യ സംസ്‌കരണകാര്യത്തില്‍ കല്‍പനയ്ക്കു പകരം സ്വയം തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ. കെ. മൊയ്തു അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ഷെവ. സി.ഇ ചാക്കുണ്ണി, കമാല്‍ വരദൂര്‍, ഷബീര്‍ ചെറുവാടി, കെ.ടി.എ നാസര്‍ സംസാരിച്ചു. മന്ത്രിയെ എന്‍.ഇ ബാലകൃഷ്ണ മാരാറും, മേയറെ എം. ശ്രീറാമും പൊന്നാടയണിച്ച് ആദരിച്ചു. റെയില്‍ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. ലിസ ശ്രീജിത്ത്, ഡോ. മാധവന്‍ കോമത്ത്, കെ.പി രാധാകൃഷ്ണന്‍, ഡോ. രവികുമാര്‍, സി. ഹരിദാസ്, പ്രൊഫ. ഫിലിപ്പ് ആന്റണി, ശശിധരന്‍, ടി.പി റാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."