ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഹസീനയ്ക്കും 45 കൂട്ടാളികള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നവംബര്‍ 18നകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊര്‍തൂസ മജൂംദാര്‍ ഉത്തരവിട്ടു.
ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഒബൈദുള്‍ ഖദാര്‍ ഉള്‍പ്പെടെ ഹസീന മന്ത്രിസഭയിലുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്ക് എതിരെയും വാറണ്ടുണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഹസീനയുടെ 15 വര്‍ഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്. 60 പരാതികളാണ് ട്രിബ്യൂണല്‍ പരിഗണിച്ചത്.
രാജ്യവ്യാപകമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെതുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്ത ഇവര്‍ ഡല്‍ഹിയിലെ സൈനിക താവളത്തില്‍ എത്തിയെന്നാണ് അവസാന ലഭിച്ച വിവരം.
അതിനിടെ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്ന് മുന്‍ ഹസീന പ്രസ്താവന ഇറക്കിയിരുന്നു. കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."