HOME
DETAILS

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

  
October 17, 2024 | 11:26 AM

Advocate Notice Issued to Anwar Over Allegations Against CPI

തിരുവനന്തപുരം: സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് പി.വി. അന്‍വര്‍ എം.എല്‍.എക്ക്  വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയായ സി.പി.ഐ അഭിഭാഷക സംഘടനാ നേതാവ് എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചത്.

ഈ മാസം 14 ന് ആലപ്പുഴയില്‍ അന്‍വര്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ 2011ലും 2021ലും ഏറനാട് സീറ്റ് സി.പി.ഐ മുസ്‌ലിംലീഗിന് വില്‍പന നടത്തിയതായി ആരോപിച്ചിരുന്നു. 2011ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപക്ക് സീറ്റ് മുസ്‌ലിം ലീഗിന് വിറ്റു എന്നായിരുന്നു ആരോപണം.

അടിസ്ഥാനരഹിതവും, വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായും, 15 ദിവസത്തിനകം വാര്‍ത്ത സമ്മേളനം വിളിച്ച് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നതുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. അഭിഭാഷകനായ എം. സലാഹുദ്ദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

An advocate notice has been issued to Anwar over allegations made against the Communist Party of India (CPI), citing defamation concerns. This development highlights the escalating tensions within India's political landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  22 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  22 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  22 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  22 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  22 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  22 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  22 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  22 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  22 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  22 days ago